ബംഗളൂരു: കർണാടകയിൽ ഒാർഡിനൻസിലൂടെ നടപ്പായ ഗോവധ നിരോധന നിയമത്തിൽ ഗോസംരക്ഷകർക്ക് നൽകുന്ന നിയമസംരക്ഷണം സർക്കാർ പിൻവലിച്ചേക്കും.
ഗോവധ നിരോധന ബില്ലിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കർണാടക ഹൈേകാടതി സർക്കാറിെൻറ വിശദീകരണം തേടിയതിന് പിന്നാലെയാണ് സർക്കാർ പിന്മാറ്റത്തിനൊരുങ്ങുന്നത്. കന്നുകാലികളുമായി യാത്രചെയ്യുന്ന കർഷകരെയടക്കം തടയുകയും വിചാരണ ചെയ്യുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ കോടതി ജനുവരി 18നകം നിലപാട് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വിവാദ നിയമത്തിലെ ചില നിബന്ധനകൾ സർക്കാർ പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി ജെ.സി. മധുസ്വാമി വ്യക്തമാക്കി. പശുക്കളെ അറുക്കാൻ കൊണ്ടുപോവുന്നത് തടയുന്ന സാധാരണ ജനങ്ങൾക്ക് നിയമപിന്തുണയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഗോവധ നിരോധനത്തിെൻറ പേരിൽ ഗുണ്ടാ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും നിയമമന്ത്രി പറഞ്ഞു.
ജനുവരി അഞ്ചിനാണ് 'കർണാടക ഗോവധ നിരോധന കന്നുകാലി സംരക്ഷണ ഒാർഡിനൻസ് 2020'ന് ഗവർണർ വാജുഭായി വാല അനുമതി നൽകിയത്. ഗോവധ നിരോധന ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു 'സദുദ്ദേശ്യത്തോടുകൂടി ഗോസംരക്ഷണ പ്രവർത്തനങ്ങളി'ലേർപ്പെടുന്നവർക്ക് നൽകുന്ന നിയമ പരിരക്ഷ. ഗോസംരക്ഷകർ പലയിടത്തും ആക്രമിക്കപ്പെടുന്നത് തടയാനാണ് ബില്ലിൽ ഇതുൾപ്പെടുത്തിയതെന്ന് ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഉത്തരേന്ത്യൻ മോഡലിൽ കർണാടകയിലും ഗോസംരക്ഷണത്തിെൻറ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾക്ക് നിയമസംരക്ഷണം നൽകാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് വിമർശനമുയർന്നു. ഇത് ശരിവെക്കുന്ന വിധത്തിലായിരുന്നു ചിക്കമകളൂരുവിൽ ജനുവരി എട്ടിന് നടന്ന സംഭവം. ദാവൻകരെയിൽനിന്ന് മംഗളൂരുവിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന വാഹനം ഗോസംരക്ഷകർ തടഞ്ഞ് ഡ്രൈവറെ മർദിച്ച് പരിക്കേൽപിച്ചിരുന്നു.
ഗോവധ നിരോധന നിയമപ്രകാരം കർണാടകയിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. മർദിച്ചവർ അജ്ഞാതരാണെന്നാണ് ശൃംഗേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.