മധ്യപ്രദേശ് 

ഭരണവിരുദ്ധ വികാരം നേരിടാൻ പല മുഖങ്ങൾ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് എം.​പി​മാ​രെ കൂ​റു​മാ​റ്റി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത മ​ധ്യ​പ്ര​ദേ​ശി​ൽ ക​ടു​ത്ത ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മ​റി​ക​ട​ക്കാ​ൻ ‘മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി’​ക​ളാ​യി പ​ല മു​ഖ​ങ്ങ​ളെ ഇ​റ​ക്കി​യു​ള്ള പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ബി.​ജെ.​പി. മു​ഖ്യ​മ​ന്ത്രി ​​ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന് ഇ​ത്ത​വ​ണ ടി​ക്ക​റ്റു​ണ്ടാ​വി​ല്ലെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ന്ത്യം​കു​റി​ച്ച് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട നാലാ​മ​ത്തെ പ​ട്ടി​ക​യി​ൽ സി​റ്റി​ങ് സീ​റ്റാ​യ ബു​ധി​നി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് ബി.​ജെ.​പി പ്ര​ഖ്യാ​പി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രും എം.​പി​മാ​രു​മ​ട​ക്കം മു​തി​ർ​ന്ന നി​ര​വ​ധി കേ​ന്ദ്ര നേ​താ​ക്ക​ളെ മ​ധ്യ​പ്ര​ദേ​ശി​ൽ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി. നി​ല​വി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​ക്കു​പു​റ​മെ ഇ​ന്ദോ​ർ മാ​ൾ​വ മേ​ഖ​ല​യി​ൽ കൈ​ലാ​ഷ് വി​ജ​യ്‍വ​ർ​ഗ്യ​യെ​യും ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഫ​ഗ്ഗ​ൻ സി​ങ് കു​ല​സ്തെ​​യെ​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​ക​​ളാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് ചോ​ദി​ക്കു​മ്പോ​ഴെ​ല്ലാം ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ അ​ല്ലാ​തെ മ​റ്റൊ​രു നേ​താ​വും അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് പ​റ​യു​ന്നി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ൽ മു​ഖ്യ​മ​ന്ത്രി മു​ഖ​മാ​രെ​ന്ന ചോ​ദ്യ​ത്തി​ന് ‘താ​മ​ര’​യാ​ണ് ബി.​ജെ.​പി​യു​ടെ മു​ഖ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന്റെ മ​റു​പ​ടി.

മ​റു​ഭാ​ഗ​ത്ത് മാ​ധ​വ​റാ​വു സി​ന്ധ്യ കൂ​ടൊ​ഴി​ഞ്ഞ​തോ​ടെ വി​മ​ത​ശ​ല്യം ഇ​ല്ലാ​താ​വു​ക​യും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ക​മ​ൽ​നാ​ഥി​ന് എ​തി​രാ​ളി​ക​ളി​ല്ലാ​താ​വു​ക​യും ചെ​യ്തു. മൃ​ദു ഹി​ന്ദു​ത്വം പ​യ​റ്റി ബി.​ജെ.​പി​യെ ത​ട​യാ​മെ​ന്ന് ക​രു​തു​ന്ന കോ​ൺ​ഗ്ര​സി​ന്റെ പ​ഴ​യ​കാ​ല നേ​താ​ക്ക​ളു​ടെ പാ​ത പി​ന്തു​ട​രു​ന്ന ക​മ​ൽ​നാ​ഥ് ‘ഇ​ൻ​ഡ്യ‘ സ​ഖ്യ​ക​ക്ഷി​ക​ളെ കൂ​ട്ടാ​തെ​ത​ന്നെ മ​ധ്യ​പ്ര​ദേ​ശി​ൽ ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന അ​തി​രു​ക​ട​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലു​മാ​ണ്. ഭോ​പാ​ലി​ൽ നി​ശ്ച​യി​ച്ച ‘ഇ​ൻ​ഡ്യ’ ക​ക്ഷി​ക​ളു​ടെ പ്ര​ഥ​മ റാ​ലി, സ്വ​ന്തം നി​ല​ക്ക് ആ​രം​ഭി​ച്ച യാ​ത്ര​ക്കു​വേ​ണ്ടി ക​മ​ൽ​നാ​ഥ് റ​ദ്ദാ​ക്കി​യി​രു​ന്നു.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​നു​മേ​ൽ കോ​ൺ​ഗ്ര​സ് ഉ​ണ്ടാ​ക്കി​​യെ​ടു​ത്ത മേ​ൽ​ക്കൈ ആ​ർ.​എ​സ്.​എ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഏ​കോ​പി​ച്ച ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ നേ​രി​ടാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വം. യു.​പി​യി​ൽ​നി​ന്നു​ള്ള കേ​ഡ​റു​ക​ളെ ഇ​റ​ക്കി വ​ള​രെ നേ​ര​ത്തെ അ​ടി​ത്ത​ട്ടി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ ബി.​ജെ.​പി മൂ​ന്ന് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​ക​ൾ ഇ​തി​ന​കം പു​റ​ത്തു​വി​ട്ട​തും പ്ര​ചാ​ര​ണ​ത്തി​ലെ ആ​ശ​യ​ക്കു​ഴ​പ്പ​മൊ​ഴി​വാ​ക്കാ​നാ​ണ്.

പ്ര​വ​ച​നാ​തീ​ത​മാ​യ ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലേ​ക്കാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഇ​ക്കു​റി നീ​ങ്ങു​ന്ന​തെ​ന്ന് ഭോ​പാ​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക​താ പ​രി​ഷ​ത്ത് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് തി​ല്ല​​ങ്കേ​രി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 18 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ ഭ​ര​ണ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ജ​നാ​ഭി​ലാ​ഷം എ​ത്ര​ത്തോ​ളം പ്ര​യോ​ഗ​വ​ത്ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നാ​കു​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണ​ണം. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി വോ​ട്ട​ർ​മാ​രു​ള്ള മ​ധ്യ​പ്ര​ദേ​ശി​ൽ അ​വ​രു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​തി​നാ​ൽ ത​ന്നെ ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സും അ​വ​രെ പി​ടി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്നും അ​നീ​ഷ് തി​ല്ല​​​ങ്കേ​രി പ​റ​ഞ്ഞു.

Tags:    
News Summary - Anti-government sentiment has many faces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.