ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ തെരഞ്ഞെടുപ്പ് കമീഷെൻറ ശാസന. ബി.ജെ.പിയിൽ നിന്നും കോൺഗ്രസിൽ നിന്നും പണം വാങ്ങി വോട്ട് എ.എ.പിക്ക് ചെയ്യണമെന്ന പ്രസ്താവന നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ കെജ്രിവാളിനെ ശാസിച്ചത്.
പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് തുടരുകയാണെങ്കിൽ കെജ്രിവാളിനെതിരെയും പാർട്ടിക്കെതിരെയും നടപടി ശക്തമായ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. എ.എ.പിയുടെ അംഗീകാരം മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി.
ഗോവയിൽ ജനുവരി നാലിന് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് കെജ്രിവാൾ വിവാദ പരാമർശം നടത്തിയത്. ബിജെപി, കോൺഗ്രസ് സ്ഥാനാർഥികൾ പണം വാഗ്ദാനം ചെയ്താൽ നിരസിക്കരുത്. പണം സ്വീകരിക്കണം. വിലക്കയറ്റം അനുസരിച്ച് 5000 രൂപക്കു പകരം 10000 രൂപ ചോദിക്കണമെന്നുമാണ് കെജ്രിവാൾ പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പ് കമീഷെൻറ നടപടിക്കെതിരെ കെജ്രിവാൾ രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവ് തെറ്റാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.