പനാജി: സൗജന്യ തീർഥാടന യാത്ര വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ ഗോവയിൽ. അധികാരത്തിലെത്തിയാൻ ഹിന്ദുക്കൾക്ക് അയോധ്യയിലേക്കും ക്രിസ്ത്യാനികൾക്ക് വേളാങ്കണ്ണിയിലേക്കും മുസ്ലിംകൾക്ക് അജ്മീറിലേക്കും സൗജന്യ തീർഥാടനം നൽകുമെന്ന് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
''ഞാൻ പുതിയ വാഗ്ദാനങ്ങൾ നൽകുകയല്ല. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ പേരിലുള്ള പ്രത്യേക തീർഥാടന പരിപാടി പുരോഗമിക്കുകയാണ്. മൂന്നുവർഷം മുമ്പ് തുടങ്ങിയ ഈ പദ്ധതി കോവിഡിനെതുടർന്നാണ് നിന്നുപോയത്. ആദ്യ വർഷം തന്നെ 35,000 തീർഥാടകരെ സൗജന്യമായി എത്തിച്ചു. എ.സി ട്രെയിൻ യാത്രയും ഹോട്ടൽ താമസവും അടക്കമാണ് തീർഥാടന പാക്കേജ്''
''ഇതിനുപുറമേ 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും മുടക്കമില്ലാത്ത വൈദ്യുതിയും ഉറപ്പുനൽകുന്നു. ആംആദ്മി പാർട്ടി തൊഴിലുറപ്പ് പദ്ധതിയിൽ ഇതിനോടകം 1.2 ലക്ഷം യുവാക്കൾ പേര് രജിസ്റ്റർ ചെയ്തു. ഗോവയിലെ 25 ശതമാനം മുതൽ 30 ശതമാനം വെര കുടുംബങ്ങൾ പ്രയോജനം ലഭിക്കുന്നതാണ് ഇത്'' - കെജ്രിവാൾ പറഞ്ഞു. 2022ലാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ വലിയ പ്രതീക്ഷയോടെയാണ് ആംആദ്മി പാർട്ടി ഇടെപടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.