മുംബൈ: ചൈനയെ ആശ്രയിക്കുന്നത് തുടരുന്നിടത്തോളം കാലം അവർക്കു മുന്നിൽ തല കുനിച്ചു നിൽക്കേണ്ടി വരുെമന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള കച്ചവടത്തെയും 'സ്വദേശി' എന്നു വിശേഷിപ്പിക്കാം.
സ്വാതന്ത്ര്യദിനത്തിൽ മുംബൈയിലെ സ്കൂളിൽ ദേശീയപതാക ഉയർത്തി സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഇൻറർനെറ്റും സാങ്കേതികവിദ്യയും വളരെയധികം നാം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയുടെ അടിസ്ഥാന സാങ്കേതികവിദ്യയെല്ലാം പുറത്തുനിന്ന് വരുന്നതാണ്. നിങ്ങളുടെയല്ലാം മൊബൈൽഫോണുകൾ എവിടെനിന്നാണ് വരുന്നത്? ഇങ്ങനെ ആശ്രയത്വം
തുടരുന്നിടത്തോളം അവർക്കു മുന്നിൽ തലകുനിക്കുകയേ നിർവാഹമുള്ളൂ. സാമ്പത്തിക സുരക്ഷിതത്വംപോലെ സാങ്കേതികവിദ്യ സ്വായത്തമാക്കലും പ്രധാനമാണെന്ന് ആർ.എസ്.എസ് മേധാവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.