ഹൈദരാബാദ്: ഹൈദരാബാദിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. എട്ട് പേർക്ക് പരിക്കേറ്റു. മരുന്ന് നിർമാണ ഫാക്ടറിയിലാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്.
ബൊല്ലറാമിലെ വിന്ധ്യ ഓർഗാനിക്സ് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. മരുന്ന് നിർമാണത്തിനുപയോഗിക്കുന്ന രാസവസ്തു കത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഫാക്ടറിയിൽ നിന്ന് വൻതോതിൽ പുക ഉയരുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.