ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ത്യയിൽ എത്തിക്കാനായത് രാഷ്ട്രീയ നേട്ടമാക്കാൻ മോദി സർക്കാർ. റഫാൽ പോർവിമാന ഇടപാടിെൻറ ഉൗരാക്കുടുക്കിൽ പെട്ട മോദി സർക്കാറിന് കോൺഗ്രസിനെ കടന്നാക്രമിക്കാൻ കിട്ടിയ വലിയ ആയുധമായി അഗസ്റ്റ മാറിക്കഴിഞ്ഞു.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പ്രചാരണായുധം ഇതാണ്. തെൻറ അഴിമതിവിരുദ്ധ പോരാട്ടത്തിെൻറ മുഖമായി മിഷേലിെൻറ വരവ് ഉയർത്തിക്കാട്ടുകയാണ് മോദി. ലോക്സഭ തെരഞ്ഞെടുപ്പിൽ റഫാൽ വിഷയം ഉന്നയിക്കാനിരുന്ന കോൺഗ്രസിന് അഗസ്റ്റയെക്കുറിച്ച് വിശദീകരിക്കേണ്ടി വരും. ആരോപണത്തിെൻറ കുന്തമുന നെഹ്റു കുടുംബത്തിനു നേരെയാണ് പ്രധാനമന്ത്രി തിരിച്ചുവെക്കുന്നത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 115 കോടി രൂപ കോഴ നൽകിയതായി മിഷേലിെൻറ ഡയറിക്കുറിപ്പുകളിൽ ഉണ്ടെന്നാണ് അന്വേഷണ ഏജൻസികൾ പുറത്തുവിടുന്ന വിവരം.
അഗസ്റ്റയുടെ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്ക ഇന്ത്യയിൽ 375 കോടി രൂപ കോഴ നൽകിയെന്നാണ് ഇറ്റാലിയൻ കോടതിക്ക് നൽകിയ മൊഴി. അത്, ആർക്കെന്ന് വ്യക്തമല്ല. ഇന്ത്യയിൽ കോഴ കൊടുത്തവരുടെ ചുരുക്കപ്പേരുകൾ മിഷേലിെൻറ ഡയറിയിൽ ഉണ്ടെന്ന് അന്വേഷകർ പറയുന്നു. തേൻറതല്ലാത്ത ഡയറിക്കുറിപ്പുകളും ഇ-മെയിലുകളും തെൻറ പേരിൽ പ്രചരിക്കുന്നുവെന്ന് മിഷേൽ നേരത്തെ പറഞ്ഞിരുന്നു. സോണിയ ഗാന്ധിക്കെതിരെ മൊഴിനൽകിയാൽ ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കാമെന്ന സമ്മർദം മിഷേലിന് ഉണ്ടെന്ന് അയാളുടെ അഭിഭാഷകൻ ആരോപിക്കുകയും ചെയ്തിരുന്നു.
അതേസമയം, മോദി സർക്കാർ എടുത്തണിയുന്ന അഴിമതിവിരുദ്ധ മുഖം തട്ടിപ്പാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോഴയിടപാട് യു.പി.എ സർക്കാറിെൻറ കാലത്ത് ശ്രദ്ധയിൽപെട്ടതാണ്. മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് കേസ് സി.ബി.െഎക്ക് വിട്ടത് യു.പി.എ സർക്കാറാണ്. കോപ്ടർ ഇടപാട് റദ്ദാക്കി. നൽകിയ തുക തിരിച്ചുവാങ്ങി. കമ്പനിക്കെതിരെ ഇറ്റലിയിൽ കേസ് കൊടുത്തു. കമ്പനിയുമായുള്ള ഭാവി ഇടപാടുകൾ വിലക്കാൻ കരിമ്പട്ടികയിൽ പെടുത്തി. എന്നാൽ, മോദി സർക്കാർ ഇൗ കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു. 2018 സെപ്റ്റംബറിൽ, ഇന്ത്യയിലെ ഒൗദ്യോഗിക പദവിയുള്ളവർക്ക് ആർക്കും കോഴ നൽകിയില്ലെന്ന് ഇറ്റാലിയൻ കോടതി വ്യക്തമാക്കിയിരുന്നു.
100 നാവിക ഹെലികോപ്ടറുകൾ വാങ്ങുന്നതിെൻറ ലേല നടപടികളിൽ പെങ്കടുക്കാൻ അഗസ്റ്റയെ മോദി സർക്കാർ അനുവദിച്ചിരുന്നു. അഗസ്റ്റക്കെതിരെ നടപടി എടുക്കാതിരുന്നതിൽ മോദിക്കുള്ള പങ്കാണ് അന്വേഷിക്കേണ്ടത്. എന്നാൽ, അഴിമതി പുറത്തുകൊണ്ടുവന്നു, പ്രതിയെ പിടികൂടി എന്ന മട്ടിലാണ് ഇേപ്പാൾ മോദി സർക്കാറിെൻറ പ്രചാരണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.