ബംഗളൂരു: യെദിയൂരപ്പ പടിയിറങ്ങുേമ്പാൾ കർണാടകയിൽ ബി.ജെ.പിയുടെ പരീക്ഷണശാലക്കുകൂടിയാണ് കളമൊരുങ്ങുന്നത്. പ്രായവും അഴിമതിയാരോപണവും സ്വജനപക്ഷപാതവുമാണ് സ്ഥാനചലനത്തിന് കാരണമായി പറയുന്നത്. എന്നാൽ, യു.പി മാതൃകയിൽ തീവ്രഹിന്ദുത്വ ആശയങ്ങൾ നടപ്പാക്കാനും പ്രചാരണത്തിലൂടെ അതിെൻറ ഫലംകൊയ്യാനും യെദിയൂരപ്പ ഭരണത്തിൽ തുടരുന്നത് വിഘാതമാണെന്ന വിലയിരുത്തലിൽ നേതൃമാറ്റത്തിന് ആർ.എസ്.എസ് ചരടുവലിക്കുകയായിരുന്നു.
ഭരണത്തിലേറിയതുമുതൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിെൻറ നേതൃത്വത്തിലുള്ള ആർ.എസ്.എസ് വിഭാഗത്തിെൻറ നിയന്ത്രണങ്ങളിൽ ഉഴലുകയായിരുന്നു സർക്കാർ. യെദിയൂരപ്പ മുൻൈകയെടുത്താണ് ഒാപറേഷൻ താമര നടപ്പാക്കിയതും സഖ്യസർക്കാറിനെ അട്ടിമറിച്ചതും. സഖ്യസർക്കാർ വിശ്വാസവോെട്ടടുപ്പിൽ പരാജയപ്പെട്ടിട്ടും മൂന്നുദിവസം കഴിഞ്ഞാണ് നേതൃത്വം സത്യപ്രതിജ്ഞക്ക് അനുമതി നൽകിയത്. മന്ത്രിസഭ വികസനത്തിന് പിന്നെയും ഒരു മാസത്തോളം കാത്തിരിപ്പ്. കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി വിലപിക്കേണ്ട ഗതികേട് ബി.ജെ.പി മുഖ്യമന്ത്രിമാരിൽ യെദിയൂരപ്പക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ.
രാജ്യസഭ തെരെഞ്ഞടുപ്പിന് യെദിയൂരപ്പ നിർദേശിച്ച മൂന്നുസ്ഥാനാർഥികളെയും നേതൃത്വം വെട്ടി. അഴിമതിയടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി ബസനഗൗഡ പാട്ടീൽ അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു. ലിംഗായത്തുകളുടെ പിന്തുണയുള്ള യെദിയൂരപ്പയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ നേതൃത്വത്തിെൻറ അറിവോെട നടന്ന നീക്കമായിരുന്നു ഇത്. ഇൗ നാടകത്തിെൻറ മറവിലാണ് ഇപ്പോൾ യെദിയൂരപ്പയെ മാറ്റിയത്. അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാൻ ആർ.എസ്.എസ് ഗൂഢാലോചന നടത്തുന്നതായി കൊട്ടൂർ വീരശൈവ ശിവയോഗ മഠാധിപതി സ്വാമി സംഘന ബസവ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. മുമ്പ് മഹാരാഷ്ട്രയിൽ ബ്രാഹ്മണനായ ദേവേന്ദ്ര ഫഡ്നാവിസിനെ കൊണ്ടുവന്നപോലെ ലിംഗായത്ത് നേതാവായ യെദിയൂരപ്പക്ക് പകരം ബ്രാഹ്മണനായ മുഖ്യമന്ത്രിയെയാണ് ആർ.എസ്.എസ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.