ബംഗളൂരു: ആത്മഹത്യ ചെയ്ത ബി.ജെ.പി പ്രവർത്തകെൻറ വീട് സന്ദർശിച്ച് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബി.എസ്. യെദിയൂരപ്പ രാജിവെച്ചതിൽ മനംനൊന്താണ് ചാമരാജ് നഗർ ജില്ലയിലെ ഗുണ്ടൽപേട്ട് ബൊമ്മലപുര സ്വദേശി രാജപ്പ എന്ന രവി (35) ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ സ്വന്തം ബേക്കറിക്കു ള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. യെദിയൂരപ്പയുടെ കടുത്ത ആരാധകനായിരുന്നു രവി. വെള്ളിയാഴ്ച രാവിലെ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ബി.വൈ. വിജയേന്ദ്രക്കും ഗുണ്ടൽപേട്ട് എം.എൽ.എ സി.എസ്. നിരഞ്ജൻ കുമാറിനും എൻ. മഹേഷിനുമൊപ്പമാണ് യെദിയൂരപ്പ ഗുണ്ടൽപേട്ട് ബൊമ്മലപുരയിലെ രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. രവിയുടെ മാതാവ് രേവമ്മയെയും മറ്റു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച യെദിയൂരപ്പ സഹായധനമായി അഞ്ചു ലക്ഷം കൈമാറി.
വീടിെൻറ അറ്റകുറ്റപ്പണിക്കായി അഞ്ചുലക്ഷം രൂപ കൂടി നൽകുമെന്നും അറിയിച്ചു. രവി യെദിയൂരപ്പയുടെ കടുത്ത ആരാധകനായിരുന്നു. ബേക്കറി കട നടത്തിവരുന്നതിനൊപ്പം പ്രാദേശിക ബി.ജെ.പി നേതാവായി പ്രവർത്തിച്ചുവരുകയായിരുന്നു. യെദിയൂരപ്പ രാജിവെച്ചത് അറിഞ്ഞതിനുശേഷം രവി കടുത്ത വിഷമത്തിലും നിരാശയിലുമായിരുന്നു. തുടർന്നാണ് ആത്മഹത്യ ചെയ്തത്.
രവിയുടെ ആത്മഹത്യ വേദനാജനകമാണെന്നും ഇത്തരം നടപടികളിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങരുതെന്നുമായിരുന്നു ബി.എസ്. യെദിയൂരപ്പ ട്വീറ്റ് ചെയ്തത്. രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വഭാവികമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.