ഒാർഡിനൻസ്​ ഇറക്കിയാൽ ബാബരി ആക്​ഷൻ കമ്മിറ്റി സുപ്രീംകോടതിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്ജി​ദ്​ നി​ല​നി​ന്ന ഭൂ​മി ഏ​റ്റെ​ടു​ത്ത്​ രാ​മ​ക്ഷേ​ത്ര​മു​ണ്ടാ​ക്കാ​ൻ ഒാ​ർ​ഡി​ന ​ൻ​സ്​ ഇ​റ​ക്കി​യാ​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ബാ​ബ​രി മ​സ്​​ജി​ദ്​ ആ​ക്​​ഷ​ൻ ക​മ്മി​റ്റി തീ​രു ​മാ​നി​ച്ചു. ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന ബോ​ർ​ഡ്​ യോ​ഗ​മാ​ണ്​ തീ​ര​ു​മാ​ന​മെ​ടു​ത്ത​ത്. ഒാ​ർ​ഡി​ന​ൻ​സ്​ പാ​ സാ​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്​ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നി​ടെ ബാ​ബ​രി ഭൂ​മി കേ​സ്​ അ​തി​വേ​ഗ​ത്തി​ൽ വി​ചാ​ര​ണ ചെ​യ്ത്​ രാ​മ​ക്ഷേ​ത്ര​ത്തി​ന്​ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന്​ നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ സു​പ്രീം​കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല കേ​സി​ൽ ചെ​യ്​​ത​ത്​ ബാ​ബ​രി കേ​സി​ലു​മാ​കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഖി​ൽ ഭാ​ര​തീ​യ അ​ധി​വ​ക്​​ത പ​രി​ഷ​ത്ത്​ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കാ​തെ കേ​സി​ൽ ധി​റു​തി കാ​ണി​ച്ച്​ വി​ധി പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്ന്​ സു​പ്രീം​കോ​ട​തി​യോ​ട്​ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്​ ബാ​ബ​രി മ​സ്​​ജി​ദ്​ ആ​ക്​​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റും ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ൻ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലു​മാ​യ സ​ഫ​രി​യാ​ബ്​ ജീ​ലാ​നി പ​റ​ഞ്ഞു. ബാ​ബ​രി ഭൂ​മി കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി എ​ന്താ​യാ​ലും അം​ഗീ​ക​രി​ക്കു​മെ​ന്ന്​ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡി​നെ​പ്പോ​ലെ ബാ​ബ​രി മ​സ്​​ജി​ദ്​ ആ​ക്​​ഷ​ൻ ക​മ്മി​റ്റി​യും നേ​ര​േ​ത്ത വ്യ​ക്​​ത​മാ​ക്കി​യ​താ​ണ്.

കോ​ട​തി​യെ മ​റി​ക​ട​ന്ന്​ ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി ബാ​ബ​രി ഭൂ​മി​യി​ൽ രാ​മ​ക്ഷേ​ത്രം ഉ​യ​ർ​ത്താ​ൻ സം​ഘ്​​പ​രി​വാ​റി​നു​വേ​ണ്ടി സു​ബ്ര​​മ​ണ്യം സ്വാ​മി​യും ശ്രീ​ശ്രീ ര​വി​ശ​ങ്ക​റും ന​ട​ത്തി​യ മ​ധ്യ​സ്​​ഥ​​ശ്ര​മ​ങ്ങ​ളും ഇ​രു​കൂ​ട്ട​രും ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ്​ ആ​ർ.​എ​സ്.​എ​സും വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തും ഒാ​ർ​ഡി​ന​ൻ​സ്​ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

2019ൽ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രു​ന്ന​തി​നാ​ൽ കേ​സ്​ അ​ടി​യ​ന്ത​ര​മാ​യി കേ​ൾ​ക്ക​ണ​മെ​ന്ന്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും സു​പ്രീം​കോ​ട​തി കേ​സ്​ ജ​നു​വ​രി​യി​ലേ​ക്കു​ മാ​റ്റി​യ​ത്​ സം​ഘ്​​പ​രി​വാ​റി​നെ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Babari Action Committee to SC - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.