ന്യൂഡൽഹി: 1949ൽ അഭിറാം ദാസ് കൊണ്ടുവെക്കും മുമ്പും ബാബരി മസ്ജിദിനകത്ത് വിഗ്രഹമുണ് ടായിരുന്നുവെന്ന് സുപ്രീംകോടതി. ബാബരി ഭൂമി കേസ് കേൾക്കുന്ന അഞ്ചംഗ ബെഞ്ചിലെ ജസ്റ്റ ിസ് അശോക് ഭൂഷൺ നടത്തിയ ഇൗ അഭിപ്രായപ്രകടനത്തിൽ അമർഷം പ്രകടിപ്പിച്ച സുന്നി വഖ ഫ് ബോർഡിെൻറ അഭിഭാഷകൻ രാജീവ് ധവാൻ ‘ജഡ്ജിയുടെ സ്വരത്തിൽ ഒരു നേരിയ ആക്രമണം കാ ണുന്നു’വെന്ന് അഭിപ്രായപ്പെട്ടു. അഭിഭാഷകരും ജസ്റ്റിസ് ചന്ദ്രചൂഡും ധവാെൻറ പരാമ ർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ രാജീവ് ധവാന് ക്ഷമാപണം നടത്തേണ്ടിവന്നു.
1855 മുതൽ രാം ഛബൂത്രയിൽ ഹിന്ദുക്കൾ പ്രാർഥിച്ചിരുന്നത് രാമജന്മഭൂമിയെന്ന് അവർ കരുതുന്ന ബാബരി മസ്ജിദിെൻറ മധ്യത്തിലെ താഴികക്കുടത്തിനു താഴേക്കു നോക്കിയായിരിക്കാമെന്ന് ബുധനാഴ്ച ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ബാബരി ഭൂമി കേസിെൻറ രേഖകളിലില്ലാത്ത ചിലത് കൂട്ടിച്ചേർക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തതെന്ന് ധവാൻ കുറ്റപ്പെടുത്തി. അതിന് പിറകെയാണ് ജസ്റ്റിസ് അശോക് ഭൂഷൺ പള്ളിയിൽ വിഗ്രഹം നേരത്തേ ഉണ്ടായിരുന്നുവെന്ന് വ്യാഴാഴ്ച പറഞ്ഞത്. അതും ഹിന്ദു പക്ഷ അഭിഭാഷകരുടെ വാദത്തിലില്ലാത്തതാണെന്നു ധവാൻ ചൂണ്ടിക്കാട്ടിയപ്പോൾ അഭിഭാഷകർ പറഞ്ഞില്ലെങ്കിലും അലഹാബാദ് ഹൈകോടതിയിലെ കേസ് രേഖകൾ തങ്ങൾക്ക് സ്വന്തം നിലക്ക് തെളിവായി ഉപേയാഗിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ മറുപടി നൽകി.
ബാബരി മസ്ജിദിെൻറ ഭൂമിയിലുണ്ടായിരുന്നു എന്നു പറയുന്ന ക്ഷേത്രത്തെ കുറിച്ചുപോലും ഏകാഭിപ്രായമില്ല എന്ന് ധവാൻ സാക്ഷിമൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ബോധിപ്പിച്ചു. ബാബരി മസ്ജിദിന് പുറത്തുള്ള രാം ഛബൂത്ര രാമൻ ജനിച്ച സ്ഥലമാണെന്നും അത് പള്ളിയല്ലെന്നും പറഞ്ഞായിരുന്നു 1885ലെ തർക്കം. പള്ളിമുറ്റത്തുള്ള ഇൗ രാം ഛബൂത്രയിലാണ് ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നതും. രാം ഛബൂത്രയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് പറഞ്ഞായിരുന്നു 1885ൽ ഒരു ഹരജി ഫൈസാബാദ് സബ് ജഡ്ജി മുമ്പാകെ എത്തുന്നത്. മുസ്ലിംകൾ ബാബരി മസ്ജിദിനകത്തും ഹിന്ദുക്കൾ പള്ളിക്കു പുറത്തും പ്രാർഥിക്കെട്ട എന്നായിരുന്നു സബ് ജഡ്ജിയുടെ തീർപ്പ്. രാം ഛബൂത്ര ജന്മസ്ഥലമാണെന്നും അത് ഹിന്ദുക്കളുടേതുമാണെന്നുമുള്ള വാദം തള്ളുകയും ചെയ്തു.
ബാബരി മസ്ജിദിന് പുറത്തുള്ള രാം ഛബൂത്രയിൽനിന്ന് ഹിന്ദുക്കൾ പള്ളിക്കകത്തേക്കു നോക്കി രാമൻ ജനിച്ചത് അവിടെയാണ് എന്നു കരുതിയാണ് പ്രാർഥിച്ചിരുന്നതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ബുധനാഴ്ച നിരീക്ഷിച്ചതിന് മറുപടി പറയുകയായിരുന്നു അഡ്വ. രാജീവ് ധവാൻ. വേലിക്കരികെ പ്രാർഥിച്ചിരുന്നുവെന്ന മൊഴികളിൽപോലും വൈരുധ്യമുെണ്ടന്ന് ധവാൻ ബോധിപ്പിച്ചു. വേലിക്കരികെനിന്ന് എല്ലാവരും ഒരു പോലെ പ്രാർഥിച്ചിരുന്നുവെന്നതിന് ഒരു തെളിവുമില്ല. ബാബരി മസ്ജിദിെൻറ പുറത്ത് ഹിന്ദുക്കൾ പ്രാർഥിച്ചിരുന്നത് പള്ളിക്കകം മനസ്സിൽ ധ്യാനിച്ചാണെന്ന് ഹിന്ദുക്കൾ അവകാശപ്പെട്ടിട്ടില്ല എന്നും ധവാൻ വാദിച്ചു.
എന്നാൽ, ധവാനെ ഖണ്ഡിച്ച ജസ്റ്റിസ് അശോക് ഭൂഷൺ രാം ഛബൂത്രയുടെ അടുത്തുള്ള വേലിവരെ പോയി ഹിന്ദുക്കൾ പ്രാർഥിച്ചതിനും പള്ളിക്കകത്ത് വിഗ്രഹം കണ്ടതിനും തെളിവുണ്ടെന്ന് പറഞ്ഞപ്പോൾ ജഡ്ജിയുടെ സ്വരത്തിൽ ഒരു നേരിയ ആക്രമണം കാണുന്നുവെന്ന് അഡ്വ. രാജീവ് ധവാൻ തിരിച്ചടിച്ചു. ഹിന്ദു പക്ഷം അഭിഭാഷകരായ സി.എസ് വൈദ്യനാഥനും രഞ്ജിത് സിങ്ങും ധവാൻ ജസ്റ്റിസ് അശോക് ഭൂഷണിനെതിരെ നടത്തിയ ഇൗ പരാമർശം ചോദ്യംചെയ്തു. ജസ്റ്റിസ് ചന്ദ്രചൂഡും ധവാെൻറ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചതോടെ ക്ഷമാപണം നടത്തിയ രാജീവ് ധവാൻ ഭയന്നു പോയെന്നും താനെന്തു ചെയ്യുമെന്നും ചോദിച്ചു.
വടക്കു പടിഞ്ഞാറൻ അതിർത്തിയിൽനിന്ന് വരുന്നവർ അങ്ങനെ ചകിതരാകില്ലെന്നും തങ്ങൾ ചരിത്രത്തിൽ മതിപ്പുള്ളവരാണെന്നും ചിരിച്ചുകൊണ്ട് രഞ്ജൻ ഗൊഗോയി ധവാനോടും തിരിച്ചടിച്ചു.രാജീവ് ധവാൻ അഭിഭാഷകനായ സി.എസ്. വൈദ്യനാഥനോടും ക്ഷമാപണം നടത്തി. വാദം കേൾക്കൽ ഇത്രയും നീണ്ടുപോകുേമ്പാൾ പള്ളിക്കകത്ത് വിഗ്രഹമുണ്ടായതിെൻറ തെളിവ് അലഹബാദ് ഹൈകോടതിയിൽ നൽകിയ സാക്ഷി മൊഴിയിലുണ്ട് എന്ന് ജസ്റ്റിസ് ഭൂഷൺ നിലപാട് ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.