ന്യൂഡൽഹി: ബാബരി ഭൂമി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി കാത്തിരിക്കാതെ രാമക്ഷേത്രം നിർമിക്കാൻ വി.എച്ച്.പി അടക്കമുള്ള സംഘടനകൾ സർക്കാറിെന സമ്മർദത്തിലാക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ മൗലാന ജലാലുദ്ദീൻ ഉമരി. വിധി എന്തായാലും അംഗീകരിക്കുമെന്ന് മുസ്ലിം സംഘടനകൾ ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും കോടതിവിധി വരുന്നതുവരെ കാത്തിരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിൽ എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടാണ് പൊലീസ് ഏറ്റുമുട്ടലുകൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ മുഹമ്മദ് സലീം എൻജിനീയർ പറഞ്ഞു. അടുത്തിടെ, അലീഗഢിൽ മാധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് പൊലീസ് ന്യൂനപക്ഷ സമുദായത്തിലെ രണ്ടുപേരെ വെടിവെച്ചുകൊന്നത്. കൂടാതെ, ലഖ്നോവിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ആപ്പിൾ കമ്പനിയുടെ ജീവനക്കാരനെയും വെടിവെച്ചുകൊന്നു.
പൊലീസ് നടത്തുന്ന വ്യാജയേറ്റുമുട്ടലുകൾ അവസാനിപ്പിക്കാൻ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.