ന്യൂഡൽഹി: മാതൃദിനത്തിൽ കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാരുടെ യാത്ര സുഖകരമാക്കാൻ ബേബി ബെർത്ത് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. നോർത്തേൺ റെയിൽവേയുടെ ലഖ്നോ- ഡൽഹി ഡിവിഷനുകളുടെ സഹകരണത്തോടെ ലഖ്‌നോ മെയിൽ 12230-ന്റെ 12, 60 ബെർത്തുകളിലെ എ.സി ത്രീ-ടയർ കോച്ചിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ സീറ്റ് കൂടി കൂട്ടിച്ചേർത്തത്.
ബേബി സീറ്റ് മടക്കാവുന്നതാണ്. കുഞ്ഞുങ്ങൾ തറയിൽ വീഴാതിരിക്കാനുള്ള സ്ട്രാപ്പുകളും സീറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോഗിക്കാതിരിക്കുമ്പോൾ മടക്കി വെക്കാവുന്ന തരത്തിലാണ് സീറ്റ്.
ബേബി ബെർത്ത് ബുക്ക് ചെയ്യാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല. പദ്ധതി വിജയിക്കുകയാണെങ്കിൽ എല്ലാ ട്രെയിനുകളിലും ഇത്തരം ബെർത്തുകൾ കൊണ്ടു വരാനാണ് റെയിൽവേയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.