മുംബൈ: ആരെയ് വന സംരക്ഷണവുമായ ബന്ധപ്പെട്ട് മഹാവികാസ് അഘാഡി സഖ്യം എടുത്ത തീരുമാനം തള്ളി ഏക്നാഥ് ഷിന്‍ഡെയുടെ ആദ്യ ഉത്തരവ്. മുംബൈലെ ആരെയ് വനമേഖലയിലെ കഞ്ജുർമാർഗെന്ന സ്ഥലം മെട്രോ കാർ ഷെഡ് പണിയാൻ ഉപയോഗിക്കാം എന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രിയായി ശേഷം നൽകുന്ന ആദ്യ പ്രഖ്യാപനമാണിത്. ആരെയ് വനം സംരക്ഷിക്കേണ്ടത് പരിഗണിച്ച് ഉദ്ധവ് സർക്കാർ മെട്രോയുടെ കാർ ഷെഡ് നിർമാണത്തിൽ നിന്ന് കാടുകൾ ഒഴിവാക്കിയതാണ്. ഇതിനെ എതിർത്താണ് തീരുമാനം എടുത്തിരിക്കുന്നത്.
'സീപ്സ് മെട്രൊ' എന്ന ഭൂഗർഭ മെട്രോ 3 റെയിൽ പദ്ധതിക്കായുള്ള കാർ ഷെഡ് നിർമിക്കുന്നതിനാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. 2014 മുതൽ കാടിന്‍റെ സംരക്ഷണത്തിനായി പ്രതിഷേധം വന്നതോടെയാണ് ഇവിടം ഒഴിവാക്കാൻ താക്കറെ നിർദേശിച്ചത്.
കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പിലാക്കുന്ന മെട്രോയുടെ കാർ ഷെഡ് പണിയുന്നതിനായി 2,656 മരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചത്.
2019ൽ 'സേവ് ആരെയ്' എന്ന പ്രതിഷേധം നടന്നിരുന്നു. ആ വർഷം ഒക്ടോബറിൽ ബോംബെ ഹൈക്കോടതി മരം മുറിക്കുന്നത് തടയണമെന്ന വാദം തള്ളി. മരങ്ങൾ മുറിക്കുന്നതിനെ ശിവസേന എതിർത്തത് ബി.ജെ.പിയുമായി പ്രശ്നങ്ങൾ മൂർച്ചിക്കാൻ കാരണമായിരുന്നു. 2019 നവംബറിൽ ബി.ജെ.പി-ശിവസേന സഖ്യം പിളരുകയും ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യമായ മഹാ വികാസ് അഘാഡിരൂപവത്കരിച്ചു. മുഖ്യമന്ത്രി ആയ ശേഷം ഉദ്ധവ് താക്കറെ കാട് സംരക്ഷിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരം വീട്ടുന്ന രീതിയിലാണ് ഷിൻഡെയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.