ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഒരു വര്‍ഷത്തേക്ക് പുകയില, പുകയില ഉൽപന്നങ്ങൾ എന്നിവ നിരോധിച്ചു. പുകയില അടങ്ങിയ ഗുട്ക, പാൻ മസാല, മറ്റ് ച്യൂയിംഗ് ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപന എന്നിവയാണ് സംസ്ഥാന സർക്കാർ നിരോധിച്ചിരിക്കുന്നത്. നഗരത്തിൽ അനധികൃത മയക്കുമരുന്നുകളുടെയും ഗുട്കയുടെയും ഉപഭോഗവും വിൽപനയും വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.
തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2006ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് ആക്ടിലെ സെക്ഷൻ 30(2) (എ) പ്രകാരമാണ് ഉത്തരവ്. ഡിസംബര്‍ 7 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഹൈദരാബാദ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സും അഫ്‌സൽഗഞ്ച് പോലീസും ചേർന്ന് ന്യൂ ഒസ്മാൻഗഞ്ചിലുള്ള ഗോഡൗണിൽ ഈയിടെ റെയ്ഡ് നടത്തിയിരുന്നു.
57 ലക്ഷത്തിലധികം വിലമതിക്കുന്ന ഏകദേശം 1475 കിലോഗ്രാം ഭാരമുള്ള നിരോധിത ച്യൂയിംഗ് പുകയില ഉൽപന്നങ്ങളാണ് റെയ്ഡില്‍ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.