സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

തൃശൂർ: സംസ്ഥാനത്ത് വെള്ളിയാഴ്ച ബാങ്ക് ജീവനക്കാർ പണിമുടക്കും. കാത്തലിക്ക് സിറിയൻ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ പിന്തുണച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാവുന്നതോടെ സംസ്ഥാനത്തെ ബാങ്കിങ് രംഗം ഇന്ന് പൂര്‍ണമായും സ്തംഭിക്കും.

20 മുതല്‍ സിഎസ്ബി ബാങ്കില്‍ പണിമുടക്ക് നടന്നുവരികയാണ്. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതനക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താല്‍ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) ജീവനക്കാര്‍ സമരം നടത്തിവരുന്നത്.

ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യു.എഫ്.ബി.യു) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

Tags:    
News Summary - Bank strike in the state today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.