ന്യൂഡൽഹി: ഹിന്ദു ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നില്ലെന്ന് കരുതി അയോധ്യയിൽ ഒരു പ്ര ത്യേക സ്ഥലത്ത് ശ്രീരാമൻ ജനിച്ചുവെന്ന് ഹിന്ദുക്കൾക്ക് വിശ്വസിച്ചുകൂേട എന്ന് സു പ്രീംകോടതി. ഹിന്ദുമത ഗ്രന്ഥങ്ങളിലെവിടെയും ബാബരി മസ്ജിദ് നിന്ന ഭൂമിയിലാണ് രാമ ൻ ജനിച്ചതെന്നതിന് തെളിവില്ലെന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ അഡ്വ. സഫരി യാബ് ജീലാനി വാദിച്ചപ്പോഴാണ് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് ഇത്തരമൊരു ചോദ്യമുന്നയിച്ചത്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെയും അശോക് ഭൂഷണും ചന്ദ്രചൂഡിെൻറ നിലപാടിനെ പിന്താങ്ങുകയും ചെയ്തു.
ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിെൻറ 30ാം ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ ഇൗ മൂന്നുപേർ വഖഫ് ബോർഡിനെ ഒരുപോലെ ഖണ്ഡിക്കുന്നതിനും സുപ്രീംകോടതി സാക്ഷ്യം വഹിച്ചു. മൂന്ന് വാദങ്ങളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതെന്ന് അടുത്ത ചീഫ് ജസ്റ്റിസ് ആകാനിരിക്കുന്ന ജസ്റ്റിസ് എസ്.എ ബോബ്ഡെ സുന്നീ വഖഫ് ബോർഡിനെ ഒാർമിപ്പിച്ചു. ക്ഷേത്രം തകർത്താണ് ബാബർ മസ്ജിദ് പണിതത്, മുമ്പ് ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്ത് പിന്നീട് ബാബർ പള്ളിപണിതു, ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലാണ് ബാബർ പള്ളി പണിതത് എന്നിവയാണിവ. ഇൗ മൂന്ന് വാദഗതികൾ മുന്നിൽവെച്ച ശേഷം ഇതി ഏത് വാദമാണ് സുന്നി വഖഫ് ബോർഡിനുള്ളതെന്ന് ജസ്റ്റിസ് ബോബ്ഡെ സഫരിയാബ് ജലാനിയോട് ചോദിച്ചു. മൂന്നാമത്തെ വാദഗതിയാണ് തങ്ങൾക്കുള്ളതെന്ന് ജീലാനി വ്യക്തമാക്കി.
രാമ ചരിത മാനസത്തിൽ രാമജന്മഭൂമിയെക്കുറിച്ച് പറയുന്നില്ലെന്നും തുളസീദാസിെൻറ വരികളിൽ രാമഭഗവാെൻറ ജന്മസ്ഥലത്തെ കുറിച്ച് പരാമർശമില്ലെന്നും സഫരിയാബ് ജീലാനി ബോധിപ്പിച്ചു. രാമക്ഷേത്രത്തെ കുറിച്ച് മാത്രമല്ല, അത് തകർത്തതിനെ കുറിച്ചും പരാമർശമില്ല. രാമനെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിൽ ഇൗ പരാമർശമുള്ളതായി ഒരു സാക്ഷി പോലും അലഹാബാദ് ഹൈകോടതിയിൽ മൊഴി നൽകിയിട്ടില്ല എന്ന് ജീലാനി പറഞ്ഞപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് തടസ്സവാദം ഉന്നയിച്ചു. വാല്മീകി രാമായണത്തിലും രാമചരിത മാനസത്തിലും പറഞ്ഞില്ലെന്ന് കരുതി അയോധ്യയിൽ ഒരു പ്രത്യേക സ്ഥലത്താണ് ശ്രീരാമൻ ജനിച്ചതെന്ന് ഹിന്ദുക്കൾക്ക് വിശ്വസിച്ചുകൂടെ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ജീലാനിയോട് ചോദിച്ചു.
ശ്രീരാമൻ ജനിച്ച യഥാർഥ സ്ഥലം അയോധ്യയിൽ തന്നെ മറ്റൊരിടത്താണ് എന്നായിരുന്നു ജീലാനിയുടെ മറുപടി. സീതാ കുണ്ഡിൽ നിന്നും രാമൻ ജനിച്ച സ്ഥലത്തേക്കുള്ള ദൂരം സംബന്ധിച്ച സാക്ഷിമൊഴി ബാബരി ഭൂമിയിലല്ല രാമൻ ജനിച്ചത് എന്നതിെൻറ തെളിവായി ഉദ്ധരിച്ചതും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദ്യം ചെയ്തു. ഇന്ത്യയിലെ എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള സർവ വിജ്ഞാന േകാശമെന്ന് അറിയപ്പെടുന്ന ‘െഎനേ അക്ബരി’യിൽ എല്ലാ സമുദായങ്ങളുടെയും പ്രധാന ആരാധനാ സ്ഥലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും അയോധ്യയെയും രാമനെയും പ്രതിപാദിക്കുന്ന ആ ഗ്രന്ഥത്തിലും അവിടെ ക്ഷേത്രം തകർത്ത് പള്ളിയുണ്ടാക്കിയതിനെ കുറിച്ച് ഒരു പരാമർശവുമില്ലെന്നും ജീലാനി പറഞ്ഞു. അതും ജസ്റ്റിസ് ബോബ്ഡെ ഖണ്ഡിച്ചു. എല്ലാ മതങ്ങളുടെയും എല്ലാ കാര്യങ്ങളുമുള്ള ആ ഗ്രന്ഥത്തിൽ ബാബർ ഉണ്ടാക്കിയ പള്ളിയെക്കുറിച്ചുമുണ്ടാകണമല്ലോ എന്നായി ജസ്റ്റിസ് ബോബ്ഡെ.
തർക്കം വന്നത് മുതലാണ് ബാബരി മസ്ജിദിന് പ്രാധാന്യം വന്നതെന്നും നവാബുമാരുടെ മന്ത്രിമാർ ഉണ്ടാക്കിയ നിരവധി പള്ളികൾ ലഖ്നോവിൽ കാണാമെന്നും ബാബരി മസ്ജിദ് പോലെ അവക്കും പ്രത്യേക പ്രധാന്യമൊന്നും കൽപിക്കപ്പെടുന്നില്ലെന്നും പറഞ്ഞിട്ടും ബാബർ ചക്രവർത്തി ഉണ്ടാക്കിയതുപോലെ മറ്റൊരു പള്ളിയുണ്ടോ എന്ന് ജസ്റ്റിസ് ബോബ്ഡെക്ക് സംശയം. ഇഷ്ടം പോലെയുണ്ടെന്ന് ജീലാനി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.