കൊൽക്കത്ത: മഴു കൊണ്ട് വെട്ടി ജീവനോടെ ചുട്ടുകരിക്കപ്പെട്ടയാൾക്ക് ബംഗാൾ സർക്കാറിന്‍റെ സഹായം. മൂന്ന് ലക്ഷം രൂപയും കുടുംബത്തിലൊരാൾക്ക് ജോലിയും നൽകുമെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ വാഗ്ദാനം. പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശിയാണ് രാജസ്ഥാനിലെ രജസമന്ദിൽ ആക്രമണത്തിനിരയായത്.
രാജസ്ഥാനിൽ സംഭവിച്ചത് വളരെ ദു:ഖകരമായ കാര്യമാണ്. മാൽഡയിലെ അഫ്രസുൽ ഖാൻ മൃഗീയമായ രീതിയിൽ രാജസമന്ദിൽ കൊല്ലപ്പെടുകയായിരുന്നു. ദുരിതത്തിലായ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും കുടുംബത്തിലെ യോഗ്യതയുള്ള വ്യക്തിക്ക് ജോലിയും നൽകും- മമത പറഞ്ഞു.
ബുധനാഴ്ചയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ 45 കാരൻ അഫ്രസുൽ ഖാൻ കരാർ തൊഴിലാളിയായി ജോലി ചെയ്യുന്ന രാജസ്ഥാനിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.