ലഖ്നോ: ഭാരതം എന്നാൽ രാഹുൽ ഗാന്ധിയാണെന്നും, രാഹുൽ ഗാന്ധിയെന്നാൽ ഭാരതമാണെന്നുമുള്ളതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന പ്രതികരണം തെളിയിക്കുന്നതെന്ന് യു.പിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബ്രിജാൽ കബ്രി.
മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ കുറിച്ച് ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ എന്ന് 1970ൽ മുൻ പാർട്ടി പ്രസിഡന്റ് ദേവ് കാന്ത് ബറുവ പ്രസ്താവിച്ചിരുന്നു. ഇതിനെ പരാമർശിച്ചാണ് കബ്രിയുടെ പ്രസ്താവന. ബി.ജെ.പിയോട് പേരാടി ഇന്ത്യയെയും ജധാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
''ഞങ്ങൾ ആരെയും ഭയക്കില്ല, ആർക്കു മുന്നിലും കീഴടങ്ങില്ല''-ഇതാണ് രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം. ബി.ജെ.പിക്കെതിരെ പോരാടാൻ കോൺഗ്രസല്ലാതെ മറ്റൊരു പാർട്ടിയുമില്ല. നമ്മുടെ എല്ലാ പ്രാദേശിക പാർട്ടികളെയും നോക്കൂ...അവർ ബി.ജെ.പിക്കെതിരെ പോരാടുന്നുണ്ടോ? ആരെങ്കിലും പോരാടുന്നുണ്ടെങ്കിൽ അത് കോൺഗ്രസാണ്. രാഹുൽ ഗാന്ധിയാണ് ഈ പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്നത്-കബ്രി പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു.പിയിലെ 80 ലോക്സഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ ഒന്നിനാണ് കബ്രിയെ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.