ലഖ്നോ: ഉത്തർപ്രദേശിൽ ബി.എസ്.പി-എസ്.പി-ആർ.എൽ.ഡി സഖ്യത്തിന് തലവേദനയായി ഭീം ആ ർമി വോട്ടുകൾ കോൺഗ്രസിന്. ബഹുജൻ സാമാജ് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രസ്താവന യിൽ പ്രകോപിതരായാണ് സംസ്ഥാനത്തിന് പടിഞ്ഞാറൻ മേഖലകളിൽ സ്വാധീനമുള്ള ദലിത് സംഘടനയായ ഭീം ആർമി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
പുതിയ തീരുമാനത്തിെൻറ ഭാഗമായി സഹാരൻപുർ ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഇമ്രാൻ മസൂദിന് വോട്ടുചെയ്യാൻ ഭീം ആർമി ആഹ്വാനം ചെയ്തു. ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിനെ കഴിഞ്ഞദിവസം ‘ബി.ജെ.പി ഏജൻറ്’ എന്ന് മായാവതി വിശേഷിപ്പിക്കുകയും അദ്ദേഹം ദലിത് വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരിക്കവെയാണ് മായാവതി അദ്ദേഹത്തെ ദലിത് വോട്ടുകൾ ഭിന്നിപ്പിക്കുന്ന ബി.ജെ.പി ഏജെൻറന്ന് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.