ലഖ്നോ: കൂട്ട ബലാൽസംഗ കേസിൽ ഉത്തർപ്രദേശ് മന്ത്രിയും അമേഠി മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർഥിയുമായ ഗായത്രി പ്രജാപതിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേസന്വേഷിച്ച് എട്ട് ആഴ്ചക്കകം മറുപടി നൽകാനാണ് കോടതി യു.പി പൊലീസിനോട് നിർദേശിച്ചത്.
നേരത്തെ അഴിമതി വിഷയത്തിലും വോട്ടർമാർക്ക് കൈക്കുലി നൽകിയ സംഭവത്തിലും തെരഞ്ഞെടുപ്പ് കമീഷൻ പ്രജാപതിയെ താക്കീത് ചെയ്തിരുന്നു. വോട്ടർമാർക്ക് നൽകാൻ പ്രജാപതിയുടെ പേരിൽ വിതരണം ചെയ്യാനായി കൊണ്ടുപോയ 4452 സാരിയുടെ പേരിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ തുടർനടപടി എടുക്കാത്തതിൽ പൊലീസിൽ നിന്ന് വിശദീകരണവും തെരഞ്ഞെടുപ്പ് കമീഷൻ ആരാഞ്ഞിരുന്നു.
അഖിലേഷ് മന്ത്രിസഭയിൽ ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഗായത്രിയെ അഴിമതിയാരോപണത്തിലും ഭൂമിതട്ടിപ്പിലും ആരോപണവിധേയനായതിനെ തുടർന്ന് പുറത്താക്കിയെങ്കിലും പീന്നീട് തിരിച്ചെടുത്തിരുന്നു. ഖനന വകുപ്പിനു കീഴില്‍ നടന്ന അഴിമതിയെക്കുറിച്ച് ജൂലൈ 28ന് അലഹബാദ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും കേസന്വേഷണത്തിന്‍െറ പുരോഗതി ആറാഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് ഗായത്രി പ്രജാപതി ലോകായുക്ത അന്വേഷണവും നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.