ശ്രീനഗർ: ജമ്മു-കശ്മീരിെൻറ സംസ്ഥാന പദവി എടുത്തുകളയുകയും 370ാം വകുപ്പിെൻറ പരിര ക്ഷ റദ്ദാക്കുകയും ചെയ്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കശ്മീർ താഴ്വരയിൽ ക ടുത്ത പ്രതിഷേധം പുകയുന്നതായി വിദേശ മാധ്യമങ്ങൾ. ഒരിക്കലും വിഘടനവാദത്തെ പിന്തുണ ക്കാതിരുന്നവരും സൈന്യത്തിനുനേരെ ഒരു കല്ലുപോലും എറിയാതിരുന്നവരുമെല്ലാം കേന്ദ്ര ന ടപടിയിൽ അമർഷവും വേദനയും കടിച്ചമർത്തുകയാണെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന വികാരമാണ് താഴ്വരയിലെ ജനങ്ങൾ പങ്കുവെക്കുന്നതെന ്ന് ശ്രീനഗറിലും പരിസരങ്ങളിലും പര്യടനം നടത്തിയ ബി.ബി.സിയുടെ ഗീത പാണ്ഡെ പറയുന്നു.
ശ്രീനഗർ നഗരത്തിെൻറ ഹൃദയഭൂമിയും ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ അരങ്ങേറാറുമുള്ള ഖാൻയാറിൽ 24 മണിക്കൂറും കർഫ്യൂ സമാന അവസ്ഥയാണെന്നും ആറു തടസ്സങ്ങൾ നീക്കിയാണ് ഇവിടെയെത്തിയതെന്നും ഗീത വിവരിക്കുന്നു.
ഒരിടത്ത് ഇറങ്ങി ചിത്രമെടുക്കാൻ ഒരുങ്ങിയപ്പോൾ പരിസരങ്ങളിൽനിന്ന് ആളുകൾ ഇറങ്ങിവന്ന്, തങ്ങൾ ഉപരോധ സമാന അവസ്ഥയിലാണെന്നു പരാതി പറയാൻ തുടങ്ങി. അപ്പോഴേക്കും അവിടെ വിന്യസിക്കപ്പെട്ട അർധസൈനിക വിഭാഗം ഉദ്യോഗസ്ഥർ, ഞങ്ങളെയും പ്രദേശവാസികളെയും തമ്മിൽ വേർതിരിക്കാൻ ശ്രമിച്ചുവെങ്കിലും തങ്ങൾക്ക് പറയാനുള്ളത് കേൾക്കുകതന്നെവേണമെന്ന് പറഞ്ഞ് ജനങ്ങൾ മുന്നോട്ടുവന്നു. ‘‘നിങ്ങൾ രാത്രിയും പകലുമെല്ലാം ഞങ്ങളെ പൂട്ടിയിടുന്നു.’’ -ഒരു വൃദ്ധൻ സേനാംഗത്തെ നോക്കി ഉറക്കെ പറഞ്ഞു. ഇവിടെ കർഫ്യൂ ആണെന്നും ഉടൻ വീട്ടിലേക്ക് കയറണമെന്നും സേനാംഗം ആവശ്യപ്പെട്ടുവെങ്കിലും പറഞ്ഞുതീരും വരെ അതു ചെവിക്കൊള്ളാൻ ആ വൃദ്ധൻ തയാറായില്ല.
ഒരിക്കലും വിഘടനവാദത്തെ പിന്തുണക്കാതിരുന്ന കശ്മീരികളെ പാർശ്വവത്കരിക്കുന്ന നിലപാടാണ് ഡൽഹിയിൽനിന്നുള്ള ഉത്തരവുകളിലെന്നാണ്, മുസ്ലിം ഭൂരിപക്ഷമുള്ള താഴ്വരയിൽ ഞങ്ങൾ കണ്ടവരെല്ലാം പറയുന്നത്. കശ്മീരിലും രാജ്യത്തും ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുെമന്നും ഇവർ പറയുന്നു. ഭീതിയും വേദനയും കലർന്ന അമർഷമാണ് മേഖലയിൽ എല്ലായിടത്തും കാണാനാവുന്നത്. കേന്ദ്രത്തിെൻറ നീക്കത്തെ ചെറുക്കുമെന്ന് ഇവർ ആവർത്തിക്കുന്നുമുണ്ട്. പ്രേതനഗരം പോലെയായ ശ്രീനഗറിൽ കടകളും ഓഫിസുകളും സ്കൂളുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. പൊതുഗതാഗത സംവിധാനവും നിശ്ചലമാണ്. സേന തെരുവുകളിലെങ്ങും സ്ഥാപിച്ച കമ്പിവേലി കാരണം ജനങ്ങൾ വീടുകളിൽ ലോക്കപ്പിൽ അകപ്പെട്ട പ്രതീതിയാണ്.
രണ്ടു മുൻ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും ഒരു മുൻ മഖ്യമന്ത്രിയെ വീട്ടുതടങ്കലിലാക്കിയിട്ടും ഒരാഴ്ചയാകുന്നു. ഇതിനുപുറമെ, ഒട്ടേറെ സന്നദ്ധപ്രവർത്തകരും വ്യവസായികളും പ്രഫസർമാരും താൽക്കാലികമായി തയാറാക്കിയ തടവറകളിൽ അടക്കപ്പെട്ടിരിക്കുകയാണ്. പദവി റദ്ദാക്കൽ പ്രഖ്യാപനത്തിനുശേഷം വാർത്താവിനിമയ സംവിധാനമെല്ലാം റദ്ദായപ്പോൾ വീട്ടുകാരെ ബന്ധപ്പെടാൻ കഴിയാതെ ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്ക് പറന്ന റിസ്വാൻ മാലിക് എന്ന ചെറുപ്പക്കാരൻ പറഞ്ഞത്, ഇതൊരു വലിയ തുറന്ന ജയിൽ ആയി അനുഭവപ്പെടുന്നു എന്നാണ്. വിഘടനവാദത്തെ ഒരിക്കലും പിന്തുണച്ചിട്ടില്ലാത്ത റിസ്വാൻ ഡൽഹിയിൽ അക്കൗണ്ടിങ് പഠിക്കുകയാണ്. ഇന്ത്യയെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്ന തന്നെപ്പോലുള്ള കശ്മീരികളെപോലും പരിഗണിക്കാതെയാണ് ഈ തീരുമാനം സർക്കാർ എടുത്തിരിക്കുന്നത് എന്ന് ഈ ഇരുപത്തഞ്ചുകാരൻ വേദനയോടെ പറയുന്നു.
‘‘ഇതാണ് ജനാധിപത്യം എന്ന് കേന്ദ്രം ഞങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ കേന്ദ്രം സ്വയം വിഡ്ഢിയാവുകയാണ്. കാലങ്ങൾക്കുമുേമ്പ രാജ്യവുമായി നല്ല ബന്ധത്തിലല്ലാതിരുന്ന കശ്മീരിനെ അടുപ്പിച്ച് നിർത്തിയിരുന്നത് പ്രത്യേക പദവി എന്ന സ്ഥാനത്തിലൂടെ ആയിരുന്നു. അത് എടുത്തുകളഞ്ഞതിലൂടെ കേന്ദ്രം ഞങ്ങളുടെ അസ്ഥിത്വം തന്നെ എടുത്തുകളഞ്ഞിരിക്കുന്നു. ഇത് ഒരു കശ്മീരിക്കും സ്വീകാര്യമല്ല’’ -റിസ്വാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.