വനിതാ ശുചീകരണ തൊഴിലാളിയെ അധിക്ഷേപിച്ചു; ബി.ജെ.പി കൗൺസിലറുടെ ഭർത്താവിന് തൊഴിലാളികളുടെ മർദനം

ഇൻഡോർ: റാവു മുൻസിപ്പാലിറ്റിയിലെ കൗൺസിലറുടെ ഭർത്താവിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച് ശുചീകരണതൊഴിലാളികൾ. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ദീപ് ചൗഹാൻ എന്നയാൾക്കാണ് മർദനമേറ്റത്. മുൻസിപ്പാലിറ്റി വാർഡ് 13 ലെ കൗൺസിലാറുടെ ഭർത്താവാണ് ചൗഹാൻ.

സന്ദീപ് ചൗഹാൻ വനിതാ ശുചീകരണ തൊഴിലാളിയെ ഫോണിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം ശുചീകരണ തൊഴിലാളികൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെന്ന് റാവു പൊലീസ് സ്റ്റേഷൻ ഇൻസ്‍പെക്ടർ നരേന്ദ്ര സിങ് പറഞ്ഞു.

പരാതിയെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ ചൗഹാനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ ചൗഹാൻ സ്റ്റേഷനിലെത്തിയപ്പോൾ ഇരുപക്ഷവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും ശുചീകരണതൊഴിലാളികൾ ഇയാളെ മർദിക്കുകയുമായിരുന്നു.

മർദിച്ചുവെന്ന് ആരോപിച്ച് ഇരു വിഭാഗവും പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - BJP Corporator's Husband Thrashed By Civic Staff At Police Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.