ബൈക്കുകാരനെ ഇടിച്ചു​കൊന്ന ബി.ജെ.പി നേതാവിന്റെ കാറിൽ മദ്യവും ഇറച്ചി ​ഫ്രൈയും; ഡ്രൈവറെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ റെയിൽവെ മേൽപ്പാലത്തിൽ ബി.ജെ.പി നേതാവിന്റെ കാറിടിച്ച് ബൈക്ക്‍ യാത്രികന് ദാരുണാന്ത്യം. കാറിൽനിന്ന് മദ്യവും ഇറച്ചി ഫ്രൈയും കണ്ടെടുത്ത നാട്ടുകാർ ഡ്രൈവറെ വലിച്ചിറക്കി വളഞ്ഞിട്ട് തല്ലി.

ബറേലി ഇസ്സത്ത് നഗസ്​ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഐ.വി.ആർ.ഐ മേൽപ്പാലത്തിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അമിതവേഗതയിൽ അശ്രദ്ധമായി ഓടിച്ചുവന്ന ബി.ജെ.പി ബറേലി ജില്ലാ വൈസ് പ്രസിഡന്റെ പേരിലുള്ള കാർ മുന്നിലുള്ള ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പാലത്തിൽ നിന്ന് താ​േഴക്ക് തെറിച്ചുവീണ യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടി കാർ ഡ്രൈവർ ഗാന്ധിപുരം സ്വദേശി അരുൺ ഗാങ്‍വാറിനെ പിടികൂടി മർദിച്ച ശേഷം പൊലീസിൽ ഏൽപിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച ഒഴിഞ്ഞ മദ്യക്കുപ്പിയും പാതികഴിച്ച കോഴിയിറച്ചി ഫ്രൈയും കണ്ടെടുക്കുന്ന ദൃശ്യം നാട്ടുകാർ വിഡിയോയിൽ പകർത്തിയിട്ടുണ്ട്.

ഇസ്സത്‌നഗസ്​ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഡ് രാംനഗർ കോളനിയിൽ താമസിക്കുന്ന ഘാസിറാം (48) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഡിയം റോഡിലുള്ള ആശുപത്രി ജീവനക്കാരനാണ് ഇദ്ദേഹം. ബൈക്കിൽ ഡ്യൂട്ടിക്ക് പോകുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ കാർ ഇദ്ദേഹത്തെ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു. ബൈക്കും പൂർണമായി തകർന്ന നിലയിലാണ്. ഇതിൽനിന്ന് കൂട്ടിയിടിയുടെ തീവ്രത മനസ്സിലാക്കാനാകുമെന്ന് പൊലീസ് പറയുന്നു.

മരിച്ചയാൾക്ക് ഒരു മകനും മകളുമുണ്ട്. സൈനികനായ മകൻ ഇപ്പോൾ കശ്മീരിലാണ് സേവനമനുഷ്ഠിക്കുന്നത്.

ഘാസിറാമിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഇസ്സത്‌നഗസ്​പൊലീസ് ഇൻസ്‌പെക്ടർ ജയ് ശങ്കർ അറിയിച്ചു.

Tags:    
News Summary - BJP District Vice President's car hits bike rider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.