ന്യൂഡൽഹി: കേന്ദ്രസർക്കാരും ബി.ജെ.പിയും നുണ പറയുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോവിഡ് കണക്കുകൾ, മൊത്ത ആഭ്യന്തര വരുമാനം, ചൈനീസ് ആക്രമണം എന്നിവയിൽ ബി.ജെ.പിയുടെ അവകാശവാദം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിെൻറ ട്വീറ്റ്. ‘ബി.ജെ.പി നുണകളെ സ്ഥാപിച്ചെടുക്കുന്നു. ഈ മിഥ്യാധാരണ ഉടൻ ഉടയും. ഇന്ത്യ ഇതിന് വലിയ വില നൽകേണ്ടിവരും’ രാഹുൽ ട്വീറ്റിൽ വിമർശിച്ചു.
യഥാർഥ കണക്കുകൾ പുറത്തുവരാതിരിക്കാനായി കോവിഡ് പരിശോധന നിയന്ത്രിക്കുകയും മരണസംഖ്യ കുറച്ചുകാണിക്കുകയും ചെയ്യുന്നതായി അദ്ദേഹം വീണ്ടും ആരോപിച്ചു. കോവിഡ് മഹാമാരിയുടെ കണക്കുകൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം. എന്നാൽ, പരിശോധനകളുടെ എണ്ണം നിയന്ത്രിക്കുകയും നിരവധി മരണങ്ങൾ കോവിഡ് മഹാമാരിയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യാത്തതിനാലാണ് ഇതെന്നും രാഹുൽ ഗാന്ധി പറയുന്നു. ഇന്ത്യയുടെ കോവിഡ് മരണ കണക്കുകളിൽ അവ്യക്തതയെന്ന വാഷിങ്ടൺ പോസ്റ്റിെൻറ ലേഖനവും ട്വീറ്റിനൊപ്പം ഷെയർ ചെയ്തു.
കൂടാതെ ഇന്ത്യയിൽ ജി.ഡി.പി കണക്കാക്കുന്നതിെൻറ രീതി മാറ്റിയതായും യഥാർഥ വളർച്ച നിരക്കല്ല പ്രധാനമന്ത്രിയും കൂട്ടരും ഉയർത്തികാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ മാധ്യമങ്ങളെ ഭയപ്പെടുത്തി ചൈനീസ് ആക്രമണത്തിെൻറ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരുന്നത് തടയുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
BJP has institutionalised lies.
— Rahul Gandhi (@RahulGandhi) July 19, 2020
1. Covid19 by restricting testing and misreporting deaths.
2. GDP by using a new calculation method.
3. Chinese aggression by frightening the media.
The illusion will break soon and India will pay the price.https://t.co/YR9b1kD1wB
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.