പ്രവാചക നിന്ദ; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ രാജാ സിംഗിനെതിരെ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഹൈദരാബാദിൽ ബി.ജെ.പി എം.എൽ.എ രാജാ സിംഗ് പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ പ്രതിഷേധം ഉയർന്നിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ സി.വി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നു.

സിംഗ് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബഷീർ ബാഗിലെ കമ്മീഷണർ ഓഫീസിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

പ്രതിഷേധങ്ങൾക്കിടയിൽ, കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ ഷോ നടത്തിയ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്കെതിരെ ബി.ജെ.പി എം.എൽ.എ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. നേരത്തെ, ഫാറൂഖിയുടെ ഷോ നിർത്തിക്കുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും രാജാ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുടെ പേരിൽ ഇയാൾ വീട്ടുതടങ്കലിലായിരുന്നു.

മുനവർ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് രാജ സിംഗ് പറഞ്ഞു. വീഡിയോയിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളും ഇയാൾ നടത്തിയിരുന്നു.

Tags:    
News Summary - BJP MLA booked over remark on Prophet, calls for arrest grow amid massive stir in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.