മണ്ട്ല (മധ്യപ്രദേശ്): മധ്യപ്രദേശ് ബി.ജെ.പി സർക്കാർ 250ലേറെ അഴിമതികൾ നടത്തിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോത്രവർഗ ഭൂരിപക്ഷ ജില്ലയായ മണ്ട്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ഗോത്രവർഗക്കാർക്ക് അർഹമായ അവകാശങ്ങൾ നൽകുന്നതിനുപകരം ചെരിപ്പും കുടകളും മറ്റും കൊടുത്ത് അവരെ കബളിപ്പിക്കുന്നത് ബി.ജെ.പി അവസാനിപ്പിക്കണം. ഗോത്രവർഗ വിഭാഗക്കാരുടെ പേരിലുള്ള ഓരോ പദ്ധതിയിലും സർക്കാർ അഴിമതി നടത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു.
പാർട്ടിയുടെ പ്രഖ്യാപിത നിലപാടായ ജാതി സെൻസസ് വാഗ്ദാനവും അവർ ആവർത്തിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ 12ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസവും ഒന്നു മുതൽ 12ാം ക്ലാസ് വരെ വിദ്യാർഥികൾക്ക് പ്രതിമാസ അലവൻസും നൽകും. 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, സ്ത്രീകൾക്ക് 1,500 രൂപ പ്രതിമാസ അലവൻസ്, വായ്പ എഴുതിത്തള്ളൽ, കണക്ഷനൊന്നിന് 100 യൂനിറ്റ് വൈദ്യുതി സൗജന്യം, കർഷകർക്ക് സൗജന്യ വൈദ്യുതി എന്നിങ്ങനെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രിയങ്ക മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.