എല്ലാ ദുരന്തങ്ങളും അവസരങ്ങളായി മാറ്റരുത്- യുക്രെയ്ൻ രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് വരുൺ ഗാന്ധി

ന്യൂഡൽഹി: യുക്രെയ്ന്‍ രക്ഷാപ്രവര്‍ത്തനം കേന്ദ്രസർക്കാർ അവസരമായി മാറ്റുന്നുവെന്ന ഗുരുതര വിമർശനവുമായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. എല്ലാ ദുരന്തങ്ങളെയും അവസരമായി മാറ്റരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് കൊണ്ടാണ് 15,000 വിദ്യാർഥികള്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയത്. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളുടെ എസ്.ഒ.എസ് വീഡിയോകളടക്കം പങ്കിടുകയും വിദ്യാർഥികളെ വേഗത്തില്‍ തിരികെ കൊണ്ടുവരാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.


യുക്രെയ്ൻ അതിര്‍ത്തികളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കാനാണ് കേന്ദ്രസർക്കാറിന്‍റെ തീരുമാനം. നാല് കേന്ദ്ര മന്ത്രിമാരെ ഇതിനായി യുക്രെയ്ൻ അതിർത്തികളിലേക്ക് അയക്കാനാണ് തീരുമാനം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിൽ കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജജു, വി.കെ സിംഗ് എന്നിവരെ യുക്രെയ്ൻ അതിർത്തികളിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

Tags:    
News Summary - BJP's Varun Gandhi slams Centre after Indian student stuck in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.