കേരളം സന്ദർശനം; ജാഗ്രതാനിർദേശവുമായി ബ്രിട്ടനും അമേരിക്കയും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്​നങ്ങൾ​ നില നിൽക്കുന്ന സാഹചര്യത്തിൽ കേരളം സന്ദർശി ക്കുന്ന സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ബ്രിട്ട​​​െൻറയു​ം അമേരിക്കയുടെയും ജാഗ്രത നിർദേശം. കേരളത്തിലെ അക്ര മ സംഭവങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരന്തരം വിലയിരുത്തണമെന്ന് കേരളം സന്ദര്‍ശിക്കാനൊരുങ്ങുന്ന പൗരൻമാർക്ക്​ ബ്രിട്ടൻ മുന്നറിയിപ്പ് നല്‍കി.

ജനക്കൂട്ടം സംഘടിക്കുന്ന സ്ഥലത്തുകൂടി സഞ്ചരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. കേരളത്തിലെ പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകാന്‍ സാധ്യതയുണ്ട്​. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉൾപ്പെടെ തടസപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശബരിമല യുവതി പ്രവേശനത്തോടെ കേരളത്തില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് നടന്നതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയുടെ കാര്യാലയം പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് പൊതുവായിട്ട്​ നല്‍കിയിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെയാണ് കേരളത്തിലെ നിലവിലുള്ള സ്ഥിതിഗതികൾ ബ്രിട്ടന്‍ പൗരന്മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

Tags:    
News Summary - britain and US gave alert to the foreigners who come to kerala - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.