താ​ണി​ക്കൊ​ഡു ചെ​ക്ക്​​പോ​സ്​​റ്റി​ന്​ സ​മീ​പം ക​ന്നു​കാ​ലി​ക​ളു​മാ​യി വന്ന വാ​ഹ​ന​ം ആ​ൾ​ക്കൂ​ട്ടം ത​ട​ഞ്ഞ​പ്പോൾ

മം​ഗ​ളൂ​രു​വി​ൽ കന്നുകാലി വാഹനത്തിന്‍റെ ഡ്രൈവർക്ക്​ ആൾക്കൂട്ട മർദനം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഒാ​ർ​ഡി​ന​ൻ​സി​ലൂ​ടെ ഗോ​വ​ധ നി​രോ​ധ​ന -ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ​ വ​ന്ന​തി​ന്​ പി​ന്നാ​ലെ ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ആ​ദ്യ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

റാ​ണി​ബെ​ന്നൂ​രി​ൽ​നി​ന്ന്​ ശൃം​ഗേ​രി വ​ഴി മം​ഗ​ളൂ​രു​വി​ലേ​ക്ക്​ 34 ക​ന്നു​കാ​ലി​ക​ളു​മാ​യി വ​രു​ക​യാ​യി​രു​ന്ന ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ താ​ണി​ക്കൊ​ഡു ചെ​ക്ക്​​പോ​സ്​​റ്റി​ന്​ സ​മീ​പം ആ​ൾ​ക്കൂ​ട്ടം ത​ട​യു​ക​യാ​യി​രു​ന്നു. ഒ​രു വാ​ഹ​ന​ത്തി​ലെ ​ൈഡ്ര​വ​ർ ഒാ​ടി​ര​ക്ഷ​പ്പെ​ട്ടു. ര​ണ്ടാ​മ​ത്തെ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റാ​യ ദാ​വ​ൻ​ക​െ​ര സ്വ​ദേ​ശി ആ​ബി​ദ്​ അ​ലി​ക്ക്​ ആ​ൾ​ക്കൂ​ട്ട​ത്തി​െൻറ മ​ർ​ദ​ന​മേ​റ്റു.

പ​രി​ക്കേ​റ്റ ഇ​യാ​ളെ ശൃം​ഗേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്നു​കാ​ലി ക​ട​ത്തി​ന്​ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ശൃം​ഗേ​രി പൊ​ലീ​സ്​ ര​ണ്ട്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

ഗോ​വ​ധ നി​രോ​ധ​ന- ക​ന്നു​കാ​ലി സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മ​പ്ര​കാ​രം പ​ശു, പ​ശു​ക്കി​ടാ​വ്, കാ​ള, 13 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പോ​ത്ത് എ​ന്നി​വ​യെ അ​റു​ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് നി​രോ​ധ​നം.

ക​ന്നു​കാ​ലി​ക​ളെ ക​ട​ത്തു​ന്ന​തും ഇ​റ​ച്ചി ക​യ​റ്റു​മ​തി- ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തും നി​രോ​ധ​ന പ​രി​ധി​യി​ൽ വ​രും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം മു​ത​ൽ 10 ല​ക്ഷം വ​രെ രൂ​പ പി​ഴ​യു​മാ​ണ്​ ശി​ക്ഷ. ക​ന്നു​കാ​ലി ക​ട​ത്തി​നെ കു​റി​ച്ച്​ വി​വ​രം ന​ൽ​കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ടോ​ൾ​ഫ്രീ ന​മ്പ​റും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഉ​ത്ത​രേ​ന്ത്യ​യി​ലെ പോ​ലെ ഗോ​സം​ര​ക്ഷ​ണ​ത്തി​െൻറ പേ​രി​ൽ ആ​ൾ​ക്കൂ​ട്ടം നി​യ​മം കൈ​യി​ലെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക ആ​ദ്യ കേ​സി​ൽ​ത്ത​ന്നെ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്​.

ഗോ​സം​ര​ക്ഷ​ക​ർ​ക്ക്​ ആ​വ​ശ്യ​മാ​യ നി​യ​മ പ​രി​ര​ക്ഷ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ക​ർ​ണാ​ട​ക​യി​ലെ വി​വാ​ദ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ഉ​പ​മു​ഖ്യ​മ​ന്ത്രി ഡോ. ​അ​ശ്വ​ത്​ നാ​രാ​യ​ൺ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.