ചെന്നൈ: മുൻമുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗറിലെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. ഡിസംബർ 21നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എ.ഐ.എ.ഡി.എം.കെയുടെ ഇരുവിഭാഗങ്ങളും സ്വതന്ത്രന്മാരും വാശിയോടെ മത്സരിക്കുന്ന മണ്ഡലത്തിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് സ്ഥാനാർഥികൾക്കെതിരെയുള്ള പ്രധാന ആരോപണം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷം യോഗമോ മാർച്ചോ റാലിയോ സംഘടിപ്പിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ നിരോധനം നിലനിൽക്കും.
ഇത് തടയാനായി ഹൈകോടതിയുടെ നിർദേശപ്രകാരം അസാധാരണ നടപടികളാണ് തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊണ്ടിട്ടുള്ളത്. പണം നൽകുന്നത് തടയാനായി നിയോജക മണ്ഡലത്തിലെ എല്ലാ തെരുവുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.