ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അനുവദിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും എം.പിമാരും പ്രതിരോധ സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം നിശ്ചയിച്ചിരുന്നത്. ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് രാഹുലും കോൺഗ്രസ് എംപിമാരും നടത്തിയ അഭ്യർഥന നിരസിക്കപ്പെടുകയായിരുന്നു. തുടർന്നാണ് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
കോൺഗ്രസ് മേധാവി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെൻറ് സ്ട്രാറ്റജി മീറ്റിൽ ചൈനയുമായുള്ള അതിർത്തി പ്രശ്‌നം ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പാർലമെൻറിെൻറ മൺസൂൺ സെഷനിൽ ചൈനയുമായുള്ള അതിർത്തി പ്രശ്‌നങ്ങൾക്ക് പുറമെ ഇന്ധനവില വർധന, പണപ്പെരുപ്പം, വാക്‌സിൻ ക്ഷാമം, തൊഴിലില്ലായ്മ, റാഫേൽ ഇടപാട് വിവാദങ്ങൾ തുടങ്ങിയവ ഉയർത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
അതിർത്തി തർക്കങ്ങൾക്കൊടുവിൽ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചൈനക്ക് വിട്ടുകൊടുത്തുവെന്ന് നേരത്തേ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ ഏറ്റുമുട്ടിയിരുന്നു. ഒമ്പത് മാസത്തെ തർക്കങ്ങൾക്ക്ശേഷം, ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയി ചൈന സൈനികർ പാങ്കോങ് തടാകത്തിെൻറ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് പിൻമാറൽ സംബന്ധിച്ച് ഒരു കരാറിലെത്തി. എന്നാൽ ചൈന കയ്യേറിയ സ്ഥലങ്ങളിൽനിന്ന് ഇപ്പോഴും പിൻമാറിയിട്ടില്ലെന്നാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.