കൊൽക്കത്ത: നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലിന് പരിക്കേറ്റത് കാറിന്‍റെ ഡോർ തട്ടിയാണെന്ന് ബംഗാൾ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ.
പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി അലപ്പൻ ബാന്ദോപാധ്യായയാണ് തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് വിഡിയോ കോൺഫറൻസ് വഴി ചർച്ച ചെയ്തു.
നിലവിൽ കൊൽക്കത്തിയിലെ എസ്.കെ.കെ.എം ആശുപത്രി വിട്ട മമത വീട്ടിൽ വിശ്രമത്തിലാണ്. കാറിന്‍റെ ഡോർ തട്ടിയാണ് പരിക്കേറ്റതെന്ന് പറയുേമ്പാഴും അതിലേക്ക് നയിച്ച കാരണങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. മമതയെ ലക്ഷ്യംവെച്ച് ചിലർ മനപൂർവം കാറിന്‍റെ ഡോർ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് ഉയർത്തിയ ആരോപണം. എന്നാൽ ഇത് സാധൂകരിക്കുന്ന തരത്തിൽ റിപ്പോർട്ടിൽ യാതൊന്നും പറയുന്നില്ല.
മാർച്ച് 10ന് സംഭവം നടക്കുേമ്പാൾ നന്ദിഗ്രാമിൽ വലിയ ജനക്കൂട്ടം ഒത്തുകൂടിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം മുതിർന്ന ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, എം.പി ഭൂപീന്ദർ യാദവ് എന്നിവർ ഡൽഹിയിൽവെച്ച് തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. തൃണമൂൽ കോൺഗ്രസ് മമതയുടെ പരിക്കുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.