ന്യൂഡൽഹി: വ്യാജ വിലാസത്തിൽ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ വിവരങ്ങൾ ശേഖരിച്ചതിനും സംശയാസ്പദ സാമ്പത്തിക ഇടപാട് നടത്തിയതിനും മുതിർന്ന മാധ്യമപ്രവർത്തകൻ ഉപേന്ദർ റായിക്കെതിരെ സി.ബി.െഎ കേസ് രജിസ്റ്റർ ചെയ്തു.
ഇദ്ദേഹത്തിനൊപ്പം എയർവൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിെൻറ ചീഫ് സെക്യൂരിറ്റി ഒാഫിസർ പ്രസുൺ റോയിയും പ്രതിയാണ്. അതീവ തന്ത്രപ്രധാന സ്ഥലങ്ങളുടെ വിവരങ്ങൾ ഇവർ ശേഖരിച്ചുവെന്നാണ് ആരോപണം. ഉപേന്ദർ റായി വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളുെടയടക്കം വിവരങ്ങൾ തെറ്റായ വിലാസം നൽകി കൈക്കലാക്കിയെന്നാണ് സി.ബി.െഎ കണ്ടെത്തൽ. ഡൽഹി, നോയ്ഡ, ലഖ്നോ, മുംബൈ എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ സി.ബി.െഎ പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തു.
റായിയുടെ അക്കൗണ്ടിൽ 79 കോടി രൂപ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷം കടലാസ് കമ്പനികളിൽനിന്ന് മാത്രം 16 കോടി രൂപ കൈപറ്റി. സഹാറ ഇന്ത്യ കമ്പനിയിൽനിന്ന് മാത്രം വർഷം ആറര കോടി രൂപയാണ് ലഭിച്ചത്. ഡൽഹി അന്തരാഷ്ട്ര വിമാനത്താവളം, ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയെ കബളിപ്പിച്ച് വിമാനത്താവളത്തിലേക്കുള്ള താൽക്കാലിക പാസ് സംഘടിപ്പിച്ചതും ഇതിനായി ഉപേന്ദർ റായിയും പ്രസുൺ റോയിയും ക്രിമിനൽ ഗൂഢാലോചന നടത്തിയതായും സി.ബി.െഎയുടെ എഫ്.െഎ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.