40 കോടിയുടെ ബാങ്ക് തട്ടിപ്പ്: ആപ് എം.എൽ.എക്കായി സി.ബി.ഐ തിരച്ചിൽ

ന്യൂഡൽഹി: 40.92 കോടിയിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പഞ്ചാബ് ആം ആദ്മി പാർട്ടി എം.എൽ.എ ജസ്വന്ത് സിങ് ഗജ്ജൻ മജ്‌റക്കായി സി.ബി.ഐ തിരച്ചിൽ. ജസ്വന്ത് സിങ്ങുമായി ബന്ധമുള്ള സംഗ്രൂരിലെ മൂന്ന് സ്ഥലങ്ങളിലാണ് സി.ബി.ഐ പരിശോധന.

ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് അമർഗഡ് എം.എൽ.എക്കെതിരായ നടപടി. തറവാട് വീട് സ്ഥിതിചെയ്യുന്ന സംഗ്രൂർ ജില്ലയിലെ മലേർ കോട്‌ല പ്രദേശത്താണ് തിരച്ചിൽ നടന്നത്.

വ്യത്യസ്ത വ്യക്തികളുടെ ഒപ്പുള്ള 94 ബാങ്ക് ചെക്കുകളും, ആധാർ കാർഡുകളും കണ്ടെടുത്തതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. 16.57 ലക്ഷം രൂപയും, 88 വിദേശ കറൻസി നോട്ടുകളും, ചില സ്വത്തുവകകളുടെ രേഖകളുടെ നിരവധി ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തതായി സി.ബി.ഐ വക്താവ് ആർ.സി. ജോഷി പ്രതികരിച്ചു.

Tags:    
News Summary - CBI Search At Punjab AAP MLA's Properties In Alleged 40 Crores Fraud Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.