ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് 26 റഫാൽ പോർ വിമാനങ്ങൾ, മൂന്ന് സ്കോർപീൻ അന്തർവാഹിനികൾ എന്നിവ വാങ്ങാൻ സർക്കാർ പദ്ധതി. 90,000 കോടിയോളം രൂപയുടെ ഇടപാടാണിതെന്ന് പ്രാഥമികമായി കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച നടത്തുന്ന ഫ്രാൻസ് സന്ദർശനത്തിനൊപ്പം ഇടപാട് പ്രഖ്യാപിച്ചേക്കും. പ്രതിരോധ മന്ത്രാലയത്തിന് മുമ്പാകെ നാവികസേന സമർപ്പിച്ച പദ്ധതി പടക്കോപ്പ് സമ്പാദന സമിതിയുടെ പരിഗണനക്ക് വെക്കുമെന്നാണ് വിവരം. സുരക്ഷ വെല്ലുവിളികൾ മുൻനിർത്തി അടിയന്തരമായി പോർവിമാനങ്ങളും അന്തർവാഹിനികളും വേണമെന്നാണ് നാവികസേനയുടെ ആവശ്യം. നേരത്തെ 36 റഫാൽ വിമാനങ്ങളാണ് വൻവിവാദത്തിന്റെ അകമ്പടിയോടെ മോദി സർക്കാർ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.