ന്യൂഡൽഹി: ജമ്മു-കശ്മീരിൽനിന്ന് 7000 അർധ സൈനികരെ പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. സി.ആർ.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി എന്നിവയിൽനിന്നായി 72 കമ്പനി അർധസൈനികരെ അടിയന്തരമായി രാജ്യത്ത് മറ്റു കേന്ദ്രങ്ങളിൽ വിന്യസിക്കാനാണ് തീരുമാനം.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് കൂടുതൽ ജമ്മു-കശ്മീരിൽ വിന്യസിച്ചിരുന്നത്.
സി.ആർ.പി.എഫിന്‍റെ 24 കമ്പനി, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി എന്നിവയുടെ 12 വീതം കമ്പനി സൈനികരെയാണ് പിൻവലിക്കുന്നത്.
ഈ മാസം ആദ്യം 20 കമ്പനി സൈനികരെ കശ്മീരിൽ നിന്ന് പിൻവലിച്ചിരുന്നു. 100ഓളം പേർ അടങ്ങുന്നതാണ് ഒരു കമ്പനി സൈന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.