ചെന്നൈ: കാലാവസ്ഥ പ്രവചനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ കത്ത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനങ്ങളുടെ പോരായ്മ ചൂണ്ടിക്കാണിച്ചാണ് സ്റ്റാലിൻ കത്തയച്ചിരിക്കുന്നത്.
കാലാവസ്ഥ പ്രവചനം കൃത്യതയുള്ളതാക്കി മാറ്റാൻ കൂടുതൽ നിക്ഷേപം നടത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈ അലർട്ട് സാഹചര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാനും അക്കാര്യങ്ങൾ സർക്കാറിനെ അറിയിക്കാനും ചെന്നൈയിലെ ഐ.എം.സിയെ പ്രാപ്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്ത സാഹചര്യങ്ങളിൽ മുൻകരുതലെടുക്കാൻ ചെന്നൈ ഐ.എം.സിയുടെ മുന്നറിയിപ്പുകളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ, ആവശ്യമായ സമയം നൽകി റെഡ് അലർട്ട് സാഹചര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ ചെന്നൈ ഐ.എം.സി അപര്യാപ്തമാണെന്നാണ് മനസിലാക്കുന്നതെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. ഡിസംബർ 30-31 തീയതികളിൽ തമിഴ്നാട്ടിൽ കനത്ത മഴയുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റാലിൻ കത്തയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.