ചത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ വെടിയേറ്റ് രണ്ട് പേർ മരിച്ചു

റായ്പൂർ: ചത്തീസ്ഗഡിൽ രണ്ടുപേരെ മാവോയിസ്റ്റുകൾ വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകൾ. ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിനുള്ളിലാണ് സംഭവം. മാവോയിസ്റ്റ് നേതാവ് ദിനേഷ് മൊഡിയയുടെ സഹോദരനായ രാജുപൊടിയാമിയാണ് മരിച്ചവരിലൊരാളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസിന് വിവരങ്ങൾ ചോർത്തി നൽകി എന്ന സംശയത്തെതുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.

'ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെഡാകൊരമ, പുസ്നാർ എന്നീ ഗ്രാമങ്ങളിൽ രണ്ടുപേരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതായാണ് വിവരം. പ്രാഥമിക വിവരം അനുസരിച്ച് മരിച്ചവരിൽ ഒരാൾ മാവോയിസ്റ്റ് നേതാവ് ദിനേഷ് മൊഡിയയുടെ സഹോദരനാണ്'-ഐ.ജി സുന്ദർരാജ് പറഞ്ഞു.

അതേസമയം, ബിജാപൂരിൽ മാവോയിസ്റ്റും സുരക്ഷാസേനയും തമ്മിലുണ്ടാ‍യ ഏറ്റുമുട്ടലിൽ സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റിരുന്നു. ടാറെം-ചിനാഗെലൂർ റോഡിൽ ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. 

Tags:    
News Summary - Chhattisgarh: Maoists kill two villagers in Bastar’s Bijapur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.