'ചൈനീസ് പ്രസിഡന്‍റിനായി പ്രത്യേക "ആവാസ് യോജന" ഉണ്ടോ?' -ചൈനീസ് കയ്യേറ്റത്തിൽ മോദിയോട് ഉവൈസി

ഹൈദരാബാദ്: ചൈന ഇന്ത്യയുടെ ഭൂപ്രദേശങ്ങളിൽ ഗ്രാമങ്ങൾ പണിയുകയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനായി പ്രത്യേക "ആവാസ് യോജന" ഉണ്ടോ എന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം പണിതെന്ന വാർത്തയെത്തുടർന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

"മോദി ഏറ്റവും ദുർബലനായ ഇന്ത്യൻ പ്രധാനമന്ത്രിയാണ്, മറ്റൊരു പ്രധാനമന്ത്രിയും ഇങ്ങനെ മൗനം പാലിച്ചിട്ടില്ല, നകു ലാ (സിക്കിം), ലഡാക്ക്, അരുണാചൽ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ചൈന ഇന്ത്യൻ പ്രദേശം കയ്യേറുന്നു'. ഒരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു,

ചൈനീസ് നിയന്ത്രണത്തിലുള്ള ഭൂമി സംബന്ധിച്ച് രാജ്യത്തോട് പറയാൻ പ്രധാനമന്ത്രി വിസമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. "പിടിച്ചെടുത്ത നമ്മുടെ ഭൂമി തിരിച്ചുനൽകാൻ ചൈനയോട് ആവശ്യപ്പെട്ടില്ല, ചൈനയിൽ നിന്ന് നമ്മുടെ ഭൂമിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സൈനിക ശ്രമവും നടത്തിയില്ല. ചൈന വധിച്ച നമ്മുടെ ധീരരായ സൈനികരുടെ മരണത്തിന് പ്രതികാരം ചെയ്യാൻ പോലും അദ്ദേഹം ശ്രമിച്ചില്ല, "ഉവൈസി പറഞ്ഞു.

Tags:    
News Summary - China building villages on northern territory: Owaisi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.