മുംബൈ: അധോലോക നേതാവ് ഛോട്ട ശക്കീലിെൻറ സഹോദരി ഹാമിദ സയ്യദ് (57) കോവിഡ് ബാധിച്ച് മരിച്ചു. മുംബ്രയിലെ ബിലാൽ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ച 3.30ന് ആയിരുന്നു മരണം. രോഗ ലക്ഷണങ്ങളെ തുടർന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇളയ സഹോദരി ഫഹ്മിദ കോവിഡ് ബാധിച്ച് മരിച്ച് മാസം തികയുന്നതിനു മുമ്പാണ് മുതിർന്ന സഹോദരിയുടെ മരണവും. മേയ് 20നാണ് ഫഹ്മിദ മീരാറോഡിലെ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ദാവൂദ് ഇബ്രാഹിമിെൻറ ‘ഡി കമ്പനി’യിലെ പ്രധാനിയാണ് ഛോട്ട ശക്കീൽ.
കമ്പനിയിൽ അംഗമായിരുന്ന ഭായിജാൻ എന്ന ആരിഫ് ശൈഖാണ് ഇളയ സഹോദരി ഫഹ്മിദയുടെ ഭർത്താവ്. ശക്കീലും മറ്റു രണ്ടു സഹോദരന്മാരും കറാച്ചിയിലാണുള്ളതെന്ന് ഇൻറലിജൻസ് വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.