ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെ മൂന്നാമത്തെ വിദ്യാർഥിനിയെയാണ് തമിഴ്നാട്ടിൽ ആത്മഹത്യ നിലയിൽ കണ്ടെത്തുന്നത്.
കുടുംബപ്രശ്നങ്ങൾ കാരണം പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കൂടല്ലൂർ എസ്.പി എസ്. ശക്തിഗണേശൻ പറഞ്ഞു.
നേരത്തെ, കള്ളക്കുറിച്ചിയിൽ അധ്യാപകരുടെ പീഡനത്തെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച തിരുവള്ളൂർ ജില്ലയിലും വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഗവ. സ്കൂളിലെ വിദ്യാർഥിനിയെ ഹോസ്റ്റലിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.