ന്യൂഡൽഹി: ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്നവർക്കും ചേരികളിൽ കഴിയുന്നവർക്കും വിശപ്പകറ്റാൻ ഡൽഹിയിൽ സമൂഹഅടുക്കള ആരംഭിച്ച് ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷന് കിഴിലുള്ള വിഷൻ 2026. 'പ്രോജക്ട് ഇഹ്സാസ്' എന്ന പേരിലുള്ള വിശപ്പുരഹിത പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച കാളിന്ദി കുഞ്ചിൽ ആരംഭിച്ച സമൂഹ അടുക്കുള തുറന്നുകൊണ്ട് സൗത്ത് ഡൽഹി എ.ഡി.എം പത്മാകർ റാം ത്രിപാഠി നിർവഹിച്ചു. മൂന്നു മാസം മുമ്പ് കൊൽക്കത്തയിൽ വിഷൻ സമൂഹ അടുക്കള ആരംഭിച്ചിരുന്നു. മറ്റു നഗരങ്ങളിലേക്കും പദ്ധതി ഉടൻ വ്യാപിപ്പിക്കും.
പ്രതിദിനം 3,000ത്തോളം പേർക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം കാളിന്ദികുഞ്ചിലെ സമൂഹഅടുക്കളയിൽ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരുനേരത്തെ ഭക്ഷണമായിരിക്കും ലഭ്യമാക്കുക. ഭാവിയിൽ ഒന്നിലധികം സമയങ്ങളിലായി 10,000ത്തോളം പേർക്ക് ഇവിടെ ഭക്ഷണം ലഭ്യാമാക്കുമെന്ന് ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ സി.ഇ.ഒ പി.കെ. നൗഫൽ പറഞ്ഞു. ഡോ. ഹസൻ റാസ, ഡോ. മുഹമ്മദ് ജാവേദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് ലോക്ഡൗൺ കാലത്ത് രാജ്യത്തെ വിവിധ നഗരങ്ങളിൽ തൊഴിലില്ലാതെയും മറ്റും പ്രതിസന്ധിയിലായ അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിഷൻ ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. 60,000ത്തോളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.