ന്യൂഡൽഹി: മണിപ്പൂർ കത്തിക്കൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്ന് കോൺഗ്രസ്. മണിപ്പൂരിൽ സ്ഥിതി വഷളായ സംഭവം മുൻനിർത്തി ആഭ്യന്തര മന്ത്രി അമിത്ഷായെ പുറത്താക്കണം. സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂരിലെ മന്ത്രിമാരും എം.പിമാരും അടക്കമുള്ള ജനപ്രതിനിധികൾ തങ്ങളുടെ രക്ഷക്ക് കേന്ദ്രസഹായം തേടിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം കർണാടക തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്. കർണാടകയിൽ വോട്ട് പിടിക്കുന്നതിനു പകരം മണിപ്പൂരിനെ രക്ഷിക്കുകയാണ് കടമയെന്ന് കേന്ദ്രഭരണം നിയന്ത്രിക്കുന്നവർ ഓർക്കണമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിനാറ്റ പറഞ്ഞു. കർണാടകയിലെ ജനങ്ങളും മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്.
കേന്ദ്രസർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും പൂർണ പരാജയമാണ് മണിപ്പൂരിൽ കാണുന്നതെന്ന് സി.പി.ഐ കുറ്റപ്പെടുത്തി. ‘ഇരട്ട എൻജിൻ’ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്റെ നേരിട്ടുള്ള പ്രത്യാഘാതമാണ് മണിപ്പൂരിൽ കാണുന്നതെന്ന് സി.പി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.