ബംഗളൂരു: കോംഗോ സ്വദേശിയായ വിദ്യാർഥി ജെ.സി നഗർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ സി.െഎ.ഡി അന്വേഷണം തുടങ്ങി. ജെ.സി നഗർ പൊലീസ് സ്റ്റേഷനിലെത്തിയ അന്വേഷണ സംഘം പൊലീസുകാരിൽനിനന് മൊഴിയെടുത്തു. മയക്കുമരുന്ന് ഇടപാടുകാരനാണെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് കോംഗോ സ്വദേശിയായ ജോൺ മാലുവിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ രാത്രി ഹൃദയസ്തംഭനം അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റിയതായും തിങ്കളാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നെന്നുമാണ് പൊലീസ് വിശദീകരണം. മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നും ഇയാളുടെ പക്കൽ നിന്ന് എം.ഡി.എം.എ മരുന്ന് കണ്ടെടുത്തതായും പൊലീസ് വാദിക്കുന്നു.
അതേസമയം, കോംഗോ സ്വദേശിയുടെ മരണകാരണം കെണ്ടത്താൻ ശരീരത്തിൽനിന്നുള്ള സാമ്പിൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും റിപ്പോർട്ടിൽ മരണകാരണം സൂചിപ്പിച്ചിട്ടില്ല.
ഡൽഹിയിൽനിന്നെത്തിയ കോംഗോ എംബസി ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിന് മുമ്പ് മോർച്ചറിയിലെത്തി മൃതദേഹം കണ്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരത്തോടെ എംബസി അധികൃതർക്ക് കൈമാറി. മരിച്ച വിദ്യാർഥി ജോണിെൻറ വിസ, പാസ്പോർട്ട് എന്നിവയും കൈമാറി. വിസയുടെ കാലാവധി 2015ലും പാസ്പോർട്ടിെൻറ കാലാവധി 2017ലും അവസാനിച്ചിരുന്നു.
ശരീരത്തിൽ മർദനമേറ്റ പരിക്കൊന്നും കാണാനില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഫോറൻസിക് ഫലത്തിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം തുടർനടപടിയെ കുറിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
മരണപ്പെട്ട േജാൺ മാലു മയക്കുമരുന്ന് ഇടപാടുകാരനല്ലെന്നും ഹെന്നൂരിലെ വീട്ടിൽനിന്ന് ബർത്ഡേ പാർട്ടിക്കിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ അരങ്ങേറിയത് വംശീയ കൊലപാതകമാണെന്നും നടപടിയിൽ മനുഷ്യാവകാശ ലംഘനം നടന്നതായും ചൂണ്ടിക്കാട്ടി ആഫ്രിക്കൻ പൗരന്മാർ തിങ്കളാഴ്ച വൈകീട്ട് ജെ.സിനഗർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ചു പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പലർക്കുമായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിലൊരാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി മെഡിക്കൽ പരിേശാധനയിൽ തെളിഞ്ഞതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.