'ഞാനാണ് ഒരേയൊരു യാദവ്' -പുതിയ ബിഹാർ സർക്കാരിൽ മന്ത്രിസ്ഥാനം തേടി കോൺഗ്രസ് എം.എൽ.എ സോണിയക്കു കത്തയച്ചു

ന്യൂഡൽഹി: ബിഹാറിലെ പുതിയ വിശാല മഹാസഖ്യത്തിൽ കീഴിലുള്ള സർക്കാരിൽ മന്ത്രിക്കസേര നോട്ടമിട്ട് കോൺഗ്രസ് എം.എൽ.എ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി. ഖഗാരിയ സദറിലൽ നിന്നുള്ള എം.എൽ.എ ഛത്രപതി യാദവ് ആണ് കോൺഗ്രസ് ഹൈക്കമാൻറിന് കത്തയച്ചത്.

പുതിയ മന്ത്രിസഭയിൽ ജാതി കണക്കിലെടുത്ത് പരിഗണിക്കണമെന്നാണ് ആവശ്യം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ഒ.ബി.സി വിഭാഗത്തിലുള്ള യാദവർക്കും പ്രാതിനിധ്യം വേണമെന്നാണ് ആവശ്യം. ബിഹാറി​ൽ യാദവ സമുദായത്തിൽ നിന്നുള്ള ഒരേയൊരു എം.എൽ.എ താനാണെന്നും ഛത്രപതി അവകാശപ്പെട്ടു.

മുൻ ബിഹാർ മുഖ്യമന്ത്രിമാരായ ബിന്ദേശ്വരി ദുബെ, ഭഗവത് ​ഝാ ആസാദ്, ജഗന്നാഥ് മിശ്ര എന്നിവരുടെ കീഴിലുള്ള മന്ത്രിസഭകളുടെ ഭാഗമായിരുന്നു തന്റെ പിതാവ് രാജേന്ദ്ര പ്രസാദ് യാദവ് എന്നും അദ്ദേഹം പറഞ്ഞു. പുറത്തു നിന്ന് ഇടതുപാർട്ടികളുടെതടക്കം 16 എം.എൽ.എമാർ സർക്കാരിനെ പിന്തുണക്കുന്നുണ്ട്. 19 എം.എൽ.എമാരുള്ള കോൺഗ്രസിന് നാലു മന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്. മന്ത്രിമാരുടെ എണ്ണം നിശ്ചയിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മദൻ മോഹൻ ഝാ പറഞ്ഞു. മന്ത്രിസഭ വികസനം അടുത്താഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Congress MLA Seeks Berth In New Bihar Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.