ഖാർഗെ തന്നെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ വിജയം ഉറപ്പിച്ച് മല്ലികാർജുൻ ഖാർഗെ. 9497 വോട്ടുകൾ പോൾ ചെയ്തതിൽ ഖാർഗെ 8000ത്തിലേറെ വോട്ട് നേടിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ശശി തരൂരിന് 1000ലേറെ വോട്ടുകൾ ലഭിച്ചു.

എ.ഐ.സി.സി. ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ബാലറ്റുകൾ തമ്മിൽ കലർത്തി അഞ്ച് ടേബിളുകളിലായാണ് വോട്ടെണ്ണിയത്.

അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ക്രമക്കേട് ആരോപിച്ച് ശശി തരൂർ ടീം രംഗത്തെത്തി. ഉത്തർ പ്രദേശിൽനിന്നുള്ള വോട്ടുകൾ സംബന്ധിച്ചുള്ള പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി.

24 വ​ർ​ഷ​ത്തി​നു​ശേ​ഷമാണ് നെ​ഹ്റു കു​ടും​ബ​ത്തി​നു​ പു​റ​ത്തു നിന്നൊരാൾ​ പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നത്തേക്ക് എത്തുന്നത്.

Tags:    
News Summary - congress president election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.