ന്യൂഡൽഹി: രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം 40,000 കടന്നു. 40,263 പേരാണ് നിലവിൽ രോഗബാധിതരായിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
28,070 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,887 പേർ രോഗമുക്തരായി. മരിച്ചവരുടെ എണ്ണം 1,306 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ മരിച്ചു. 2,487 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 12,296 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2,000 പേർ രോഗമുക്തി നേടി. 521 പേർ മരിച്ചു.
5,055 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ള ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 896 പേർ രോഗമുക്തി നേടി. 262 പേരാണ് ഇതുവരെ മരിച്ചത്.
ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. 4,122 പേർക്കാണ് ഡൽഹിയിൽ രോഗം ബാധിച്ചത്. 2,802 പേർ നിലവിൽ ചികിത്സയിലുണ്ട്. 64 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.