ഇൻഡ്യ മുന്നണിയിൽ ഒത്തൊരുമയില്ലെന്ന് സി.പി.ഐ; 'ചെറു പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാവണം സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങള്‍'

ന്യൂഡൽഹി: ഇൻഡ്യ മുന്നണിയിൽ ഒത്തൊരുമയും പരസ്പര ബഹുമാനവും ഇല്ലെന്ന് സി.പി.ഐ. ചെറുപാർട്ടികളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉൾക്കൊള്ളിക്കുക എന്നത് പരസ്പര ബഹുമാനത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.

തങ്ങളുടെ അതൃപ്തി കോൺഗ്രസിനെ അറിയിച്ചുവെന്നും ദേശീയ നിർവാഹക സമിതി യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ഡി.രാജ പറഞ്ഞു. ഇടത് പാർട്ടികളെ വേണ്ടവിധത്തിൽ ഉൾക്കൊണ്ടിരുന്നെങ്കിൽ ഹരിയാനയിൽ ബി.ജെ.പി അധികാരത്തിൽ വരില്ലായിരുന്നു. ഝാര്‍ഖണ്ഡിലും സമാനമായ സ്ഥിതിയാണ് ഉണ്ടായത്. ഇൻഡ്യ മുന്നണി അധികാരത്തില്‍ എത്തിയെങ്കിലും സി.പി.ഐ, സി.പി.എം എന്നീ ഇടതുപാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമായല്ല മത്സരിച്ചത്. ചെറിയ പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാവണം സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാവേണ്ടത്. ഇത് പരസ്പര വിശ്വാസമില്ലായ്മയുടെ ഭാഗമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാനായി ഉണ്ടാക്കിയതാണ് മുന്നണി. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ. കോൺഗ്രസ് കാര്യമായ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, തൃണമൂൽ കോൺഗ്രസും ഇൻഡ്യ സഖ്യത്തോട് പിണങ്ങിനിൽക്കുകയാണ്. പാ​ർ​ല​മെ​ന്റി​ന്റെ ശൈ​ത്യ​കാ​ല സ​​മ്മേ​ള​ന​ത്തി​ന്റെ തു​ട​ക്കം മു​ത​ൽ​ക്കു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തോ​ടെ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​ത്തെ ആ​ഴ്ച​യും ഇ​ൻ​ഡ്യ യോ​ഗ​ത്തി​ൽ​നി​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ന്നു. തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്റ് ചേ​രു​ന്ന​തി​ന് മു​മ്പ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ ഓ​ഫി​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​മാ​ണ് തൃ​ണ​മൂ​ൽ ബ​ഹി​ഷ്ക​രി​ച്ച​ത്.

ശൈ​ത്യ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങി​യ​തി​ൽ പി​ന്നെ ഇ​ൻ​ഡ്യ സ​ഖ്യ​യോ​ഗ​ത്തി​ൽ​നി​ന്ന് ര​ണ്ടാം ത​വ​ണ​യാ​ണ് തൃ​ണ​മൂ​ൽ വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​മു​ണ്ടാ​ക്കി​യ പാ​ർ​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ഇ​ൻ​ഡ്യ യോ​ഗ​ത്തി​ൽ പ​​​​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ഇ​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് രാ​ജ്യ​സ​ഭ​യി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ക​ക്ഷി നേ​താ​വ് ഡെ​റി​ക് ഒ​ബ്റേ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സി​ന് അ​ദാ​നി മാ​ത്ര​മാ​ണ് വി​ഷ​യ​മെ​ന്നും എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റം, രൂ​പ​യു​ടെ മൂ​ല്യ​ശോ​ഷ​ണം, തൊ​ഴി​ലി​ല്ലാ​യ്മ, പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് തു​ട​ങ്ങി അ​ര ഡ​സ​നോ​ളം വി​ഷ​യ​ങ്ങ​ൾ പാ​ർ​ല​മെ​ന്റി​ൽ ച​ർ​ച്ച ചെ​യ്യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു.

Tags:    
News Summary - CPI says there is no unity on the India front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.