ചെന്നൈയിൽ ട്രെയിനിൽ വിള്ളൽ; അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വൻ അപകടം ​ഒ​ഴിവായി

ചെന്നൈ: തമിഴ്നാട്ടിലെ റെയിവേ ഉദ്യോഗസ്ഥരുടെ ജാഗ്രതയിൽ വലിയൊരു അപകടം ഒഴിവായി. ട്രെയിനിന്റെ ചട്ടക്കൂടിൽ വലിയ വിള്ളലുള്ളത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത് മൂലമാണ് അപകടം ഒഴിവാക്കാൻ സാധിച്ചത്. കൊല്ലം -ചെന്നൈ എക്സ്പ്രസിന്റെ കോച്ചിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽ പെട്ട ഉടൻ അധികൃതർ ആ കോച്ച് ട്രെയിനിൽ നിന്ന് മാറ്റി. അതിനു ശേഷമാണ് യാത്ര തുടർന്നത്.

സെങ്കോ​ൈട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ റോളിങ് സ്റ്റോക്ക് പരിശോധനക്കിടെയാണ് S3 കോച്ചിൽ വിള്ളൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് ട്രെയിനിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് വിള്ളൽ വീണ കോച്ച് മാറ്റി പുതിയ കോച്ച് ഘടിപ്പിച്ച ശേഷം ഒരു മണിക്കൂർ വൈകി 4.40 ഓടെയാണ് ട്രെയിൻ യത്ര പുറപ്പെട്ടത്.

വിള്ളൽ കണ്ടെത്തിയ ജീവനക്കാരനെ അഭിനന്ദിക്കുകയും മധുരൈ ഡിവിഷൻ ഡി.ഇ.എം പാരിതോഷികം നൽകുകയും ചെയ്യും. -സതേൺ റെയിൽവേ അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച രാത്രിയുണ്ടായ ട്രെയിൻ അപകടത്തിൽ 288 പേർ മരിക്കുകയും 1000 പേർക്ക് പരിക്കേലക്കുകയും ചെയ്തിരുന്നു. ഈ അപകടം നടന്ന് 51മണിക്കൂറിന് ​ശേഷമാണ് ബാ​യലസോറിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.

Tags:    
News Summary - Crack Found In Train Coach In Tamil Nadu, Major Accident Averted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.